ആഘോഷങ്ങൾ വിദ്വേഷ വേദിയാക്കാൻ സംഘപരിവാർ; നവരാത്രി ആഘോഷത്തില്‍ മുസ്ലിങ്ങള്‍ വേണ്ടെന്ന് വിഎച്ച്പി

മുംബൈ: രാജ്യത്തെ പരമ്പരാഗത ആഘോഷങ്ങളിൽ വിദ്വേഷം നിറയ്‌ക്കാൻ വർഗീയ അജൻഡയുമായി സംഘപരിവാർ. മഹാരാഷ്‌ട്രയിൽ നവരാത്രി ആഘോഷ പരിപാടികളിൽ മുസ്ലിങ്ങൾ പങ്കെടുക്കരുതെന്ന് പ്രഖ്യാപിച്ച് വിഎച്ച്‌പി. ഗർബ–ദാണ്ഡിയ നൃത്തങ്ങളിൽ മുസ്ലീങ്ങളെ പങ്കെടുപ്പിക്കരുതെന്നാണ് നിർദേശം.
പങ്കെടുക്കുന്നവർ ഹിന്ദുക്കളാണെന്ന് ഉറപ്പാക്കാൻ ആധാർ കാർഡ് പരിശോധിക്കണമെന്നും നെറ്റിയിൽ തിലകം ചാർത്തണമെന്നുമാണ് വിഎച്ച്പിയുടെ നിര്‍ദേശം. മുസ്ലിങ്ങൾക്ക് ആഘോഷങ്ങളിൽ പങ്കെടുക്കണമെങ്കിൽ കുടുംബസമേതം വരണമെന്നും അല്ലെങ്കിൽ സ്വന്തം താമസസ്ഥലങ്ങളിലോ പള്ളികളിലോ ആഘോഷിക്കണമെന്നും വിഎച്ച്‌പി ദേശീയ വക്താവ് ശ്രിരാജ് നായർ പറഞ്ഞു.










0 comments