ക്ഷേമ പെൻഷനുകൾ വീടുകളിലെത്തിക്കണം

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മൂവാറ്റുപുഴ ഏരിയ സമ്മേളനം ഡോ.മാത്യൂസ് നമ്പേലി ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
ക്ഷേമപെൻഷനുകൾ വീടുകളിൽ എത്തിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഡോ. മാത്യൂസ് നമ്പേലി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി എൻ മോഹനൻ അധ്യക്ഷനായി.
മുതിർന്ന അംഗങ്ങളെ സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ആദരിച്ചു. അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി വി തോമസ് സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി എം ആർ പ്രഭാകരൻ പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ സി ആർ ജനാർദ്ദനൻ കണക്കും അവതരിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗം സി കെ പ്രകാശ്, കെ കെ വാസു, എം കെ മധു, റൂബി തോമസ്, ജോസ് ജേക്കബ്, കെ എം രാജമോഹനൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ എം രാജമോഹനൻ (പ്രസിഡന്റ്). യു പി വർക്കി, ആനിയമ്മ തോമസ്, എം എൻ രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ). എം ആർ പ്രഭാകരൻ (സെക്രട്ടറി). കെ കെ വാസു, കെ എസ് സലീം, ജോസ് ജേക്കബ് (ജോയിന്റ് സെക്രട്ടറിമാർ). സി ആർ ജനാർദ്ദനൻ (ട്രഷറർ).
കോലഞ്ചേരി
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കോലഞ്ചേരി മേഖലാ കൺവൻഷൻ ജില്ലാ സെക്രട്ടറി പി വി സുഭാഷ് ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു അധ്യക്ഷനായി.
സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, എം എൻ മോഹനൻ, എം വി ഗീവർഗീസ്, എൻ കെ കുമാരൻ, വി എ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ കെ കുമാരൻ (പ്രസിഡന്റ്). എം വി ഗീവർഗീസ് (സെക്രട്ടറി). എ പി മോഹനൻ (ട്രഷറർ).









0 comments