ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്
മൂവാറ്റുപുഴ ഉപജില്ല സംഘാടക സമിതിയായി

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് മൂവാറ്റുപുഴ ഉപജില്ലാ സംഘാടക സമിതി രൂപീകരണ യോഗം അർബൻ സഹകരണ ബാങ്ക് ഭരണസമിതി അംഗം സജി ജോർജ് ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് മൂവാറ്റുപുഴ ഉപജില്ലാ സംഘാടകസമിതി രൂപീകരണ യോഗം മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ഭരണസമിതി അംഗം സജി ജോർജ് ഉദ്ഘാടനം ചെയ്തു.
പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി സി ആർ ജനാർദ്ദനൻ അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി എസ് ഭാഗ്യലക്ഷ്മി, ഉപജില്ലാ സെക്രട്ടറി പി എസ് ഷഫ്ന സലീം, കുമാർ കെ മുടവൂർ, പി ബി ജിജീഷ്, സി എൻ കുഞ്ഞുമോൾ, പി ജി ബിജു തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾതല മത്സരങ്ങളുടെ ഉപജില്ലാതല ഉദ്ഘാടനം നോർത്ത് മാറാടി ഗവ.യുപി സ്കൂളിലും ഉപജില്ല മത്സരം മൂവാറ്റുപുഴ ഗവ.ടൗൺ യുപി സ്കൂളിലും നടക്കും. ഭാരവാഹികൾ: അനീഷ് എം മാത്യു (ചെയർമാൻ), ടി എസ് ഭാഗ്യലക്ഷ്മി, കുമാർ കെ മുടവൂർ, നിതിൻ ജെ ഓണംപള്ളി (വൈസ് ചെയർമാൻമാർ), പി എസ് ഷഫ്ന സലീം (കൺവീനർ), സി ആര്‍ ജനാർദ്ദനൻ, സി എൻ കുഞ്ഞുമോൾ, പി ജി ബിജു (ജോയിന്റ് കൺവീനർമാർ).










0 comments