‘സ്പീക്ക് ഇംഗ്ലീഷ് സ്വീറ്റ്’ പദ്ധതി തുടങ്ങി

കക്കാട്ടുപാറ ഗവ.എൽപി സ്‌കൂളിൽ സ്പീക്ക് ഇംഗ്ലീഷ് സ്വീറ്റ് പദ്ധതി മാത്യു ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
കക്കാട്ടുപാറ ഗവ. എൽപി സ്‌കൂളിൽ ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാനശേഷികൾ വികസിപ്പിക്കാൻ സഹായിക്കുന്ന "സ്പീക്ക് ഇംഗ്ലീഷ് സ്വീറ്റ്' പഠന പരമ്പരയ്‌ക്ക് തുടക്കമായി. ദേശീയ അധ്യാപക അവാർഡ് ജേതാവ് മാത്യു ചെറിയാൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പി കെ അനിഷ് അധ്യക്ഷനായി. സ്കൂൾ വികസനസമിതി ചെയർമാൻ പി എൻ അയ്യപ്പൻകുട്ടി, പ്രധാനാധ്യാപകൻ ഏലിയാസ് മാത്യു, അനിത പി കൃഷ്ണൻ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ തുടർപ്രവർത്തനങ്ങളായി പ്രതിവാര ക്ലാസുകൾ, രക്ഷാകർത്താക്കൾക്കായി ശിൽപ്പശാലകൾ എന്നിവ സംഘടിപ്പിക്കും.









0 comments