ഫലവൃക്ഷത്തൈകളുടെ വിൽപ്പനയും പ്രദർശനവും തുടങ്ങി

കോരാമ്പാടം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫലവൃക്ഷത്തൈകളുടെ പ്രദർശനമേള ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കടമക്കുടി
കോരാമ്പാടം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കോരാമ്പാടം കണ്ടെയ്നർ ടെർമിനൽ റോഡിന്റെ സർവീസ് റോഡിനോടുചേർന്ന സ്ഥലത്ത് ഫലവൃക്ഷത്തൈകളുടെ പ്രദർശനമേള തുടങ്ങി.
മേളയും, ബാങ്കിൽനിന്ന് വിതരണം ചെയ്യുന്ന സോളാർ വായ്പയുടെ വിതരണവും ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഹരോൾഡ് നിക്കോൾസൺ അധ്യക്ഷനായി. വിവിധ ഇനം ഫലവൃക്ഷത്തൈകൾ, പച്ചക്കറിത്തൈകൾ, അലങ്കാരച്ചെടികൾ, ഔഷധസസ്യങ്ങൾ, വളങ്ങൾ, ചെടിചട്ടികൾ തുടങ്ങിയവ മേളയിലുണ്ട്.
കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് എം എസ് ആന്റണി, വൈസ് പ്രസിഡന്റ് ഷൈജ ബിജു, ജില്ലാപഞ്ചായത്ത് അംഗം മേരി വിൻസെന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് പാവന, ടി എസ് സുനിൽ, പുഷ്കിൻ പോൾ, ജെ രശ്മി എന്നിവർ സംസാരിച്ചു. മേള ഞായറാഴ്ച സമാപിക്കും.










0 comments