വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനം തുടങ്ങി

പറവൂർ ഗവ. ഗേൾസ് എച്ച്‌എസ്‌എസിൽ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നഗരസഭ ഉപാധ്യക്ഷ ലൈജി ബിജു ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
പറവൂർ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം ഗവ. ഗേൾസ് എച്ച്‌എസ്‌എസിൽ പറവൂർ നഗരസഭ ഉപാധ്യക്ഷ ലൈജി ബിജു ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ ജി ഹരിദാസ് അധ്യക്ഷനായി. ഉണ്ണിക്കൃഷ്ണൻ പകിടി വഞ്ചിപ്പാട്ട് ശിൽപ്പശാല നയിച്ചു. കെ വി ബിന്ദു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് ജോബി തോമസ്, പ്രധാനാധ്യാപിക പി റാണി മേരിമാതാ, കെ ജെ ബീന, എം എം ഐശ്വര്യ എന്നിവർ സംസാരിച്ചു.









0 comments