കൊച്ചി മേട്രോ
അങ്കമാലി റെയിൽവേസ്റ്റേഷനും ബസ് സ്റ്റാൻഡും ഉൾപ്പെടുന്ന അലൈൻമെന്റ് വേണം: പൗരസമിതി

അങ്കമാലി
കൊച്ചി മെട്രോ അങ്കമാലി റെയിൽവേ സ്‌റ്റേഷനും മുനിസിപ്പൽ ബസ് സ്റ്റാൻഡും ഉൾപ്പെടുന്ന അലൈൻമെന്റ് വേണമെന്ന് മുനിസിപ്പല്‍ പൗരസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇപ്പോൾ തയ്യാറാക്കിയിട്ടുള്ള വിമാനത്താവളം വഴിയുള്ള അലൈൻമെന്റ് ദൈനംദിന യാത്രചെയ്യുന്ന പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്നതല്ല. മോർണിങ് സ്റ്റാർ കോളേജ്, കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്, വ്യവസായ മേഖലയിലെ നിരവധി കമ്പനികള്‍, സ്വകാര്യ ബസ് സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷന്‍ ഇവിടങ്ങളിൽ ദൈനംദിനം വന്നുപോകുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് പ്രയോജനമാകണമെങ്കില്‍ മെട്രോ ദേശീയപാതയിൽക്കൂടിത്തന്നെ അങ്കമാലിയിൽ വരണം.
യോഗത്തില്‍ പ്രസിഡന്റ് രാജു പാറയ്ക്കൽ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി നൈജോ വര്‍ഗീസ്, ആല്‍ബര്‍ട്ട് ജോസഫ്, മാര്‍ട്ടിന്‍ തെറ്റയില്‍, വിന്‍സെന്റ് പൈനാടത്ത്, സജാത് വര്‍ഗീസ്, ഇ സി ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.










0 comments