Deshabhimani

വാരിയേഴ്സിന് 
കൊമ്പൻസിന്റെ പെനൽറ്റി പൂട്ട്

knr tvm super league
avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Oct 05, 2026, 02:25 AM | 1 min read

തിരുവനന്തപുരം: കണ്ണൂരിന്റെ കരുത്തന്മാരുടെ തേരോട്ടത്തിന് തിരുവനന്തപുരത്ത് കൊമ്പന്മാരുടെ പെനൽറ്റി പൂട്ട്. സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ സ്വന്തം തട്ടകത്തിലെ ആദ്യ പോരിൽ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂർ വാരിയേഴ്‌സിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചു. നിശ്ചിതസമയം ഇരുടീമുകളും ഓരോ ഗോളടിച്ച്‌ സമനിലയിൽ പിരിഞ്ഞതോടെയാണ്‌ പെനൽറ്റി വിധി നിർണയിച്ചത്‌.


കൊമ്പൻസിനുവേണ്ടി ഷൂട്ടൗട്ടിൽ കെെതാലു ഇമോസ്‌, പാട്രിക് മോട്ട, മാർകേസ് പരേഡെസ് എന്നിവരാണ് ഗോൾ നേടിയത്. കണ്ണൂരിന്റെ അസിയർ ഗോമസ്, ലവ്സാംബ എന്നിവരുടെ ഷോട്ടുകൾ പുറത്തായി. വാരോ അൽവാരോയുടെ ശ്രമം കൊമ്പൻസ്‌ ഗോളി സത്യജിത് ബൊർദൊലോയി തടുത്തിട്ടതോടെ ജയമുറപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home