Deshabhimani

print edition എൻഎച്ച്എമ്മിൽ നിയമന അട്ടിമറി; 7525 പേരെ 
പിരിച്ചുവിടുന്നു

NHM STAFF TERMINATION
avatar
സ്വന്തം ലേഖിക

Published on Oct 05, 2026, 03:10 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ 7525 എൻഎച്ച്‌എം കരാർ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സർക്കാർ. സംസ്ഥാന ഓഫീസിലെ 25പേരെയും ജില്ലകളിൽനിന്ന് 7500 പേരെയും പുറത്താക്കാനാണ്‌ നീക്കം. ഇതു സംബന്ധിച്ച ഉത്തരവ്‌ തിങ്കളാഴ്‌ച പുറത്തിറങ്ങുമെന്നാണ്‌ സൂചന.

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ആഗസ്ത്‌ 31ന്‌ സർക്കാർ നീക്കംനടത്തിയിരുന്നു. ഒക്ടോബർ 31വരെ കരാർ നീട്ടിയുള്ള ഉത്തരവിൽ, എല്ലാവരെയും ഉൾപ്പെടുത്തണ്ടെന്നായിരുന്നു നിർദേശം.


കരാർ പുതുക്കുന്നവരുടെ പ്രകടനം സംസ്ഥാന മിഷൻ ഡയറക്ടർ നേരിട്ട് വിലയിരുത്തണമെന്ന നിബന്ധനയും ഉൾപ്പെടുത്തി. ഇത്രയധികം ജീവനക്കാരുടെ പ്രകടനം സ്റ്റേറ്റ്‌ മിഷൻ ഡയറക്ടർ കുറഞ്ഞ സമയത്തിൽ എങ്ങനെ വിലയിരുത്തി എന്നതിൽ വ്യക്തതയില്ല. ആരോഗ്യമേഖലയിൽ പ്രശ്നങ്ങൾ രൂക്ഷമാകുമ്പോൾ എൻഎച്ച്‌എം കരാർ ജീവനക്കാരെ ക‍ൂട്ടത്തോടെ മാറ്റിയത്‌ കൂടുതൽ പ്രതിസന്ധിയുണ്ടാക്കും. പാലിയേറ്റീവ്‌ രോഗീപരിചരണം, കുത്തിവയ്പ്, ജീവിതശൈലി രോഗ നിയന്ത്രണം തുടങ്ങിയ പദ്ധതികളും അവതാളത്തിലാകും.


പരീക്ഷയും അഭിമുഖവും കഴിഞ്ഞ് നിയമിച്ചവരെ ഒഴിവാക്കി കോൺഗ്രസ്‌ അനുകൂലികളെ തിരുകികയറ്റാനാണ്‌ നീക്കം. നിലവിൽ ജോലിചെയ്യുന്നവർ രാഷ്‌ട്രീയാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരല്ല. മാർച്ചിൽ കാലാവധി പൂർത്തിയായ ജീവനക്കാരുടെ കരാർ പുതുക്കാനും വേതനം വർധിപ്പിക്കാനും എൽഡിഎഫ്‌ സർക്കാർ നടപടി തുടങ്ങിയിരുന്നു. യുഡിഎഫ്‌ സർക്കാർ വന്നതോടെ ഇത്‌ മരവിപ്പിക്കുകയായിരുന്നു. ആഗസ്തിന്‌ മുമ്പ്‌ രണ്ടുതവണ കരാർ നീട്ടി. വേതനവർധനയും അട്ടിമറിച്ചു. ആയുഷ്‌ മിഷനുകീഴിലുള്ള 3500 താൽക്കാലിക ജീവനക്കാരുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home