പുഴയിൽനിന്ന് അനധികൃതമായി മണൽവാരി കടത്തിയ വാഹനം പിടിച്ചു

കൂവള്ളൂർ വള്ളക്കടവ് ഭാഗത്ത് പരീക്കണ്ണി പുഴയിൽനിന്ന് അനധികൃതമായി മണൽവാരി കടത്തിയതിന് പൊലീസ് കസറ്റഡിയിലെടുത്ത വാഹനം പൊലീസ് സ്റ്റേഷനിൽ
കവളങ്ങാട്
പല്ലാരിമംഗലം കൂവള്ളൂർ വള്ളക്കടവ് ഭാഗത്ത് പരീക്കണ്ണി പുഴയിൽനിന്ന് അനധികൃതമായി മണൽവാരി കടത്തിയ ആളെ വാഹനമുൾപ്പെടെ പൊലീസ് പിടികൂടി. കൂവള്ളൂർ മാനിക്കൽ ഫിറോസ് ഖാനെയാണ് (47) പോത്താനിക്കാട് പൊലീസ് പിടികൂടിയത്.
പുഴയിൽനിന്ന് മണൽവാരി ചാക്കുകളിൽനിറച്ച് ജീപ്പിൽ കയറ്റിവരുന്നതിനിടെ വെള്ളി പുലർച്ചെ 6.30 ഓടെയാണ് പ്രതിയും വാഹനവും കസ്റ്റഡിയിലായത്. സ്ഥിരമായി മണൽ കടത്തുന്നതായി പൊലീസിന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.







0 comments