Deshabhimani

കനത്ത മഴ

നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവും

ശക്തമായ മഴയിൽ കൈക്കുഞ്ഞുമായി ബൈക്കിൽ യാത്ര ചെയ്യുന്ന കുടുംബം. മാനാഞ്ചിറയിൽ നിന്നുള്ള ദൃശ്യ

ശക്തമായ മഴയിൽ കൈക്കുഞ്ഞുമായി ബൈക്കിൽ യാത്ര ചെയ്യുന്ന കുടുംബം. മാനാഞ്ചിറയിൽ നിന്നുള്ള ദൃശ്യ

വെബ് ഡെസ്ക്

Published on Nov 28, 2026, 02:28 AM | 1 min read

കോഴിക്കോട്

പൊടുന്നനെ ശക്തമായി പെയ്യുന്ന കനത്ത മഴയില്‍ നഗരത്തില്‍ പല സ്ഥലത്തും വെള്ളക്കെട്ട്. വെള്ളി വൈകിട്ട് അഞ്ചരയോടെ പെയ്ത മഴയില്‍ മാവൂര്‍ റോഡില്‍ പറയ‍ഞ്ചേരി മുതല്‍ പൊറ്റമ്മല്‍ വരെ മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുള്ള റോഡിൽ വെള്ളമുയർന്നു. വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുമെങ്കിലും കാറുകളും ഇരുചക്ര വാഹനങ്ങളും കടന്നുപോകാന്‍ ഏറെ പ്രയാസപ്പെട്ടു. ഇതോടെ കനത്ത ഗതാഗത തടസ്സമാണ്‌ മേഖലയിൽ നേരിട്ടത്‌. വാഹനങ്ങളുടെ നീണ്ട നിര തൊണ്ടയാട് വരെ നീണ്ടു. മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലൻസുകളടക്കമുള്ള വാഹനങ്ങൾ വഴിയില്‍ കുടുങ്ങുന്നതും ഇത് കടത്തിവിടാന്‍ നാട്ടുകാരുള്‍പ്പെടെ പ്രയാസപ്പെടുന്നതും പതിവ് കാഴ്ചയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home