Deshabhimani

കുടിവെള്ളത്തിന്റെ പേരിൽ ജപ്തിനടപടി: പിസിബിയിലേക്ക് മാർച്ച് നടത്തി

Foreclosure proceedings

ഏലൂരിൽ കുടിവെള്ളത്തിന്റെ പേരിലുള്ള ജപ്തിഭീഷണിക്കെതിരെ സംഘടിപ്പിച്ച പിസിബി മാർച്ച് നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 28, 2026, 02:30 AM | 1 min read

കളമശേരി


ഏലൂരിലെ നാല് കമ്പനികളിൽനിന്നുള്ള മലിനീകരണത്തെ തുടർന്ന് സുപ്രീംകോടതി ഉത്തരവനുസരിച്ച് സൗജന്യ കുടിവെള്ളം ലഭിക്കുന്നവർക്ക് ജപ്തി നോട്ടീസ് അയച്ചതിനെതിരെ നാട്ടുകാർ ഏലൂരിലെ മലിനീകരണനിയന്ത്രണ ബോർഡ് (പിസിബി) ഓഫീസിലേക്ക് മാർച്ച് നടത്തി.


കുടിവെള്ളസ്രോതസ്സ്‌ മലിനമായതിനെത്തുടർന്ന് ഏലൂർ നഗരസഭയിലെ ഒമ്പത് വാർഡുകളിലായി 3,200 കുടുംബങ്ങൾക്കാണ് സൗജന്യകുടിവെള്ളം നൽകുന്നത്. നാല് കമ്പനികളുടെ ചെലവിൽ പിസിബി നോഡൽ ഏജൻസിയായി വാട്ടർ അതോറിറ്റിയാണ് കുടിവെള്ളം നൽകുന്നത്. ഇങ്ങനെ കുടിവെള്ളം ഉപയോഗിക്കുന്ന 86 ഉപയോക്താക്കൾക്കാണ് വില്ലേജ് ഓഫീസ് വഴി വാട്ടർ അതോറിറ്റി കുടിശ്ശികയുടെ പേരിൽ ജപ്തിനോട്ടീസ് അയച്ചത്. തുടർന്നും 500 പേർക്കുകൂടി ജപ്തിനോട്ടീസ് അയക്കുമെന്നാണറിയുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് പിസിബി കവാടത്തിൽ പൊലീസ് തടഞ്ഞു.


തുടർന്ന് നടന്ന പ്രതിഷേധയോഗം നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിപ്രവർത്തകൻ പുരുഷൻ ഏലൂർ, കൗൺസിലർമാരായ എ ഡി സുജിൽ, പി ടി ഷാജി, പി എം അബൂബക്കർ, പ്രീതു രതീഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home