ട്രാൻസ്‌ഫോർമറിലേക്ക് കാർ ഇടിച്ചുകയറി; ഉള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

വരിക്കോലിയിലുണ്ടായ അപകടത്തിൽ യുവാവ് കാറിനുള്ളിൽ കുടുങ്ങിയനിലയിൽ
കോലഞ്ചേരി
കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ട്രാൻസ്‌ഫോർമറിലേക്ക് കാർ ഇടിച്ചുകയറി. കാറിനുള്ളിൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് സാഹസികമായി പുറത്തെടുത്തു. കാറിലുണ്ടായിരുന്ന അശ്വിൻ ഷാബു, രഞ്ജു റോയ്, നിഖിൽ തോമസ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളി പുലർച്ചെ മൂന്നോടെ വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ് കോളേജിന് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്‌ഫോർമറും രണ്ട് വൈദ്യുതിത്തൂണുകളും ഒടിഞ്ഞ് കാറിനുമുകളിൽ വീണു. കാർ ഓടിച്ചിരുന്ന നിഖിൽ തോമസാണ് ള്ളിൽ കുടുങ്ങിയത്. വാഹനത്തിൽനിന്ന് ചെറുതായി പുക ഉയരാൻ തുടങ്ങിയത് ആശങ്ക പരത്തി.
പട്ടിമറ്റം അഗ്നിരക്ഷാനിലയത്തിൽനിന്നെത്തിയ സംഘം പുക ഉയർന്ന ഭാഗത്തെ തീയണച്ചശേഷം ഹൈഡ്രോളിക് കട്ടറും സ്പ്രെഡറും ഉപയോഗിച്ച് കാറിന്റെ ഡോറും ബോണറ്റും മുറിച്ചുമാറ്റി. ട്രാൻസ്‌ഫോർമറും പോസ്റ്റുകളും വാഹനത്തിനുമുകളിൽ അമർന്നിരുന്നതിനാൽ യുവാവിനെ പുറത്തെടുക്കാനായില്ല. രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ട്രാൻസ്‌ഫോർമറും പോസ്റ്റുകളും ഉയർത്തിമാറ്റിയാണ് നിഖിലിനെ പുറത്തെടുത്തത്.








0 comments