നഫീസത്തുല്‍ മിസ്രിയയ്‌ക്ക് സ്വീകരണം നൽകി

നഫീസത്തുല്‍ മിസ്രിയയെ പി വി സഹദേവൻ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു
മാനന്തവാടി
കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സമരത്തെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനോട് ചോദ്യം ചോദിച്ച മഹാരാജാസ് കോളേജ് വിദ്യാർഥി നഫീസത്തുല്‍ മിസ്രിയയ്‌ക്ക് സിപിഐ എം നേതൃത്വത്തിൽ ജന്മനാട്ടിൽ സ്വീകരണം നൽകി.
മാനന്തവാടി പിലാക്കാവ് സ്വദേശിയായ മിസ്രിയ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. സിപിഐ എം മാനന്തവാടി ഏരിയ കമ്മിറ്റി ഓഫീസില്‍ നഫീസത്തുല്‍ മിസ്രിയയെ ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഏരിയ സെക്രട്ടറി ടി കെ പുഷ്പന്‍, ജില്ലാ കമ്മിറ്റിയംഗം പി ടി ബിജു തുടങ്ങിയവർ പങ്കെടുത്തു.








0 comments