റോബോട്ടിക് പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി
മൂന്നുവയസ്സുകാരിയായ ഒമാൻ സ്വദേശി സുഖംപ്രാപിച്ചു

അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ നടന്ന ആദ്യത്തെ പീഡിയാട്രിക് റോബോട്ടിക് പൈലോപ്ലാസ്റ്റി ശസ്‌ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്കുവന്ന ഒമാനിലെ മൂന്നുവയസ്സുകാരിയും കുടുംബവും മെഡിക്കൽ സംഘത്തോടൊപ്പം
അങ്കമാലി
ഒമാനിലെ മൂന്നുവയസ്സുകാരിക്ക് പുതുജീവനേകി അപ്പോളോ അഡ്‌ലക്സ് ആശുപത്രി. ജനനത്തിനുമുന്പുതന്നെ വൃക്കരോഗം കണ്ടെത്തിയ ഒമാൻ സ്വദേശിയായ മൂന്നുവയസ്സുകാരിക്ക് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ സങ്കീർണമായ റോബോട്ടിക് പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
ശസ്ത്രക്രിയ പലതവണ മാറ്റിവച്ചതിനെത്തുടർന്ന് വൃക്കയുടെ പ്രവർത്തനം മോശമായതോടെയാണ് വിദഗ്ധചികിത്സ തേടി അമ്മ കുട്ടിയെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെ ആദ്യത്തെ പീഡിയാട്രിക് റോബോട്ടിക് ശസ്ത്രക്രിയയാണിത്. വൃക്കയിൽനിന്ന് മൂത്രം ഒഴുകുന്ന ഭാഗമായ യുപിജെ (യൂറിറ്ററോപെൽവിക് ജങ്ഷൻ)യിലുണ്ടായ തടസ്സമാണ് കുട്ടിയുടെ ആരോഗ്യനില സങ്കീർണമാക്കിയത്. വിശദമായ പരിശോധനകൾക്കുശേഷം യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. റോയി പി ജോണിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം റോബോട്ടിക് ശസ്ത്രക്രിയക്ക് നിർദേശിക്കുകയായിരുന്നു.
ശസ്ത്രക്രിയക്കുശേഷം വേഗത്തിൽ സുഖംപ്രാപിച്ച കുട്ടി വേദനയില്ലാതെ നടക്കുകയും നാലാംദിവസംതന്നെ ആശുപത്രി വിടുകയും ചെയ്തു. ഒമാനിലേക്ക് മടങ്ങുന്നതിനുമുമ്പ് കുടുംബത്തിന് മൂന്നാറിലേക്ക് വിനോദയാത്ര നടത്താനും സാധിച്ചു. ശിശുരോഗ ചികിത്സാരംഗത്ത് റോബോട്ടിക് ശസ്ത്രക്രിയയുടെ സാധ്യതകൾ വിപുലീകരിക്കുന്നതിൽ സുപ്രധാന നാഴികക്കല്ലാണ് ഈ വിജയമെന്ന് ആശുപത്രി സിഇഒ ഡോ. ഏബെൽ ജോർജ് പറഞ്ഞു.








0 comments