യുവതിക്കുനേരെ ലൈംഗികാതിക്രമം
യുവമോർച്ച ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

പാലക്കാട്
ഭർത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിയുടെ കുടുംബപ്രശ്‌നം പരിഹരിക്കാനെത്തിയ യുവമോർച്ച നേതാവ് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ കേസ്.കൊല്ലങ്കോട് സ്വദേശിയും യുവമോർച്ച ജില്ലാ സെക്രട്ടറിയുമായ സുഭാഷ് നെടുമണിക്കെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. സുഹൃത്തിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിൽപോയതായിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ഇടപെട്ടതായിരുന്നു സുഭാഷ്. കുഞ്ഞുമായി അമ്മയോടൊപ്പം കഴിയുന്ന യുവതിയുടെ വീട്ടിലെത്തി ഭർത്താവുമായുള്ള പ്രശ്‌നം ചർച്ചചെയ്യുന്നതിനിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും മലമ്പുഴയിലോ, കോട്ടയിലേക്കോ ഒറ്റയ്‌ക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്‌തുവെന്നാണ് കൊല്ലങ്കോട് പൊലീസിൽ യുവതി നൽകിയ പരാതി. ഇത്തരം ആളുകളെ പ്രശ്‌നത്തിൽ ഇടപെടാൻ അയക്കരുതെന്ന് ഭർത്താവിന് മുന്നറിയിപ്പ് നൽകിയതായും ഇരുപത്തേഴുകാരി നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 22 നാണ് കൊല്ലങ്കോട് പൊലീസ് സുഭാഷിനെതിരെ കേസ് എടുത്തത്.







0 comments