കെഎസ്ടിഎ ജില്ലാ സമ്മേളനം
സംഘാടക സമിതിയായി

പട്ടാമ്പി
ജനുവരി രണ്ട്, മൂന്ന് തീയതികളിൽ പട്ടാമ്പിയിൽ നടക്കുന്ന കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണയോഗം പട്ടാമ്പി കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ പി മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ എം അജിത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ അജില, സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് എം എ അരുൺ കുമാർ, സംസ്ഥകമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, എം ഗീത, സിപിഐ എം ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, ഷോർണൂർ കോപ്പറേറ്റീവ് സർവീസ് ബാങ്ക് പ്രസിഡന്റ് പി നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം പി വിപിനൻ സ്വാഗതവും പട്ടാമ്പി സബ് ജില്ലാ സെക്രട്ടറി വി പി മനോജ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ പി വിനയകുമാർ (ചെയർമാൻ), എം പി വിപിനൻ (ജനറൽ കൺവീനർ).






0 comments