Deshabhimani

കെഎസ്‌ടിഎ പ്രതിഷേധിച്ചു

കെഎസ്‌ടിഎ പാലക്കാട്‌ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം എ അരുൺകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 28, 2026, 02:00 AM | 1 min read

പാലക്കാട്‌

പൊതുവിദ്യാലയങ്ങൾ ഇല്ലാതാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പാലക്കാട്‌ പ്രകടനവും പൊതുയോഗവും നടത്തി. കെഎസ്ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം എ അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എ എം അജിത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ അജില സ്വാഗതവും ട്രഷറർ ജി പ്രദീപ് നന്ദിയും പറഞ്ഞു. കേരളത്തിലെ ഗവ. എൽപി സ്കൂളുകളിൽ 19 കുട്ടിക്ക് ഒരു അധ്യാപികയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റിദ്ധാരണാജനകമാണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളെ അടച്ചുപൂട്ടുന്ന സ്ഥിരം യുഡിഎഫ് സമീപനം പുറത്തെടുക്കുന്നതിന്റെ ആദ്യപടിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. പൊതുവിദ്യാലയങ്ങൾ ഇല്ലാതാക്കാൻ സർക്കാർ മുന്നോട്ടുവന്നാൽ ശക്തമായി പ്രതിരോധിക്കുമെന്നും കെഎസ്‌ടിഎ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home