Deshabhimani

print edition പൊലീസിനെ 
നിയന്ത്രിക്കുന്നത്‌ 
മാരാർജി ഭവൻ

POLICE AGAINST SFI
avatar
റഷീദ്‌ ആനപ്പുറം

Published on Oct 05, 2026, 03:17 AM | 1 min read

തിരുവനന്തപുരം : തലസ്ഥാനത്തെ പൊലീസ്‌ വേട്ടയ്‌ക്ക്‌ പിന്നിൽ ആർഎസ്‌എസ്‌ ബന്ധമുള്ള പൊലീസ്‌ ഉദ്യോഗസ്ഥരെന്ന്‌ സൂചന. സിപിഐ എമ്മിനെ വേട്ടയാടാനായി ഇവർ നിയമവും പൊലീസ്‌ മാന്വലും ലംഘിച്ചിട്ടും ആഭ്യന്തരവകുപ്പിന്‌ പരാതിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ പ്രധാന സ്ഥാനങ്ങളിലിരുന്ന ഉദ്യോഗസ്ഥരെ യുഡിഎഫ്‌ സർക്കാർ തെരഞ്ഞുപിടിച്ച്‌ മാറ്റിയിരുന്നു. പകരം സംഘപരിവാർ ബന്ധമുള്ളവരെ നിയമിച്ചു.


ഇവരെക്കുറിച്ച്‌ ഇന്റലിജൻസ്‌ വിഭാഗം ആഭ്യന്തരവകുപ്പിന്‌ മുന്നറിയിപ്പ്‌ നൽകിയിട്ടും ഗ‍ൗനിച്ചില്ല. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഐ എം പ്രവർത്തരെ ക്രൂരമായി മർദിക്കുകയും ജാമ്യംകിട്ടാത്ത വകുപ്പ്‌ ചുമത്തി ജയിലിലാക്കുകയുമാണ്‌. കേരള യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിലും സെക്രട്ടറിയറ്റിനുമുന്നിലും ഇത്‌ കേരളം കണ്ടു. ഇക്കാര്യത്തിൽ പൊലീസ്‌ പരിധിവിട്ടെന്ന്‌ ഇന്റലിജൻസ്‌ സിറ്റി പൊലീസ്‌ കമീഷണർക്കും ക്രമസമാധാന പാലനം എഡിജിപിക്കും റിപ്പോർട്ട്‌ ലഭിച്ചിരുന്നു. എസ്‌എഫ്‌ഐ പ്രവർത്തകരെ കൈയാമംവച്ച്‌ കോടതിയിൽ ഹാജരാക്കി.


ഇത്‌ വിവാദമായതോടെ അന്വേഷിക്കുമെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി പറഞ്ഞെങ്കിലും ഒരന്വേഷണവും നടന്നില്ല. കേരള യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിലേക്ക്‌ യൂത്ത്‌കോൺഗ്രസുകാർ പന്തമെറിഞ്ഞ്‌ അഴിഞ്ഞാടിയ സംഭവത്തിൽ ഇരകളായ എസ്‌എഫ്‌ഐക്കാരെയാണ്‌ പൊലീസ്‌ വേട്ടയാടിയത്‌. എസ്‌എഫ്‌ഐക്ക്‌ ലഭിക്കുന്ന സ്വീകാര്യതയാണ്‌ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ ഭയപ്പെടുത്തുന്നത്‌. ചില എസ്‌ഐമാരെങ്കിലും പക്വതയും വിവേകവുമില്ലാതെ ‘റീൽസ്‌ ഭരണം’ നടത്തുന്നു. കൊല്ലം കടയ്‌ക്കലിലടക്കം അതാണ്‌ കാണുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home