പവർക്കട്ടും വൈദ്യുതി നിയന്ത്രണവും പിൻവലിക്കണം

നീലേശ്വരം സംസ്ഥാനത്തെ പവർക്കട്ടും വൈദ്യുതി നിയന്ത്രണവും പിൻവലിക്കണമെന്നും എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പെൻഷൻ പുന:സ്ഥാപിക്കണമെന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിലെത്തിക്കണമെന്നും നാഷണൽ വിമൻസ് ലീഗ് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ഐഎൻഎൽ സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജമീല മുഹമ്മദ് അധ്യക്ഷയായി. ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം ഇബ്രാഹിം, നാഷനൽ വിമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം ഹസീന, ഐഎൻഎൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ, ജില്ലാ ട്രഷറർ ഷമീന മുഹമ്മദ്, ഹജ്ജ് കമ്മിറ്റി അംഗം ശംസുദ്ദിൻ അരിഞ്ചിറ, നജ്മ റാഫി, എം പി ജസീല, കെ റസിയ, പി ഹസീന, സമീറ നാസർ, കുഞ്ഞിമൊയ്തു ഹാജി, കെ പി മൊയ്തു, സി കെ നാസർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൽ സുലൈഖ സ്വാഗതവും സെക്രട്ടറി റസീന കോട്ടപ്പുറം നന്ദിയും പറഞ്ഞു.








0 comments