Deshabhimani

print edition കെ ഡിസ്‌കിനെ തകർക്കാൻ സർക്കാർ നീക്കം; 98 ജീവനക്കാർക്ക്‌ പിരിച്ചുവിടൽ നോട്ടീസ്‌

K DISC IN DANGER
വെബ് ഡെസ്ക്

Published on Oct 05, 2026, 03:22 AM | 1 min read

തിരുവനന്തപുരം: കേരളത്തിലെ യുവതയ്ക്ക് തൊഴിലും നൈപുണ്യ വികസനവും ഉറപ്പാക്കുക ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിനെ (കെ – ഡിസ്‌ക്‌) തകർക്കാനുള്ള നീക്കവുമായി സർക്കാർ. കെ – ഡിസ്‌കിലെ 98 കരാർ ജീവനക്കാർക്ക്‌ പിരിച്ചുവിടൽ നോട്ടീസ്‌ നൽകി. ഒരു മാസത്തിനുള്ളിൽ ജോലി അവസാനിപ്പിക്കണമെന്നാണ്‌ നിർദേശം.


കെ- ഡിസ്‌കിന്റെ പ്രവർത്തനങ്ങളിൽനിന്ന് കുടുംബശ്രീയെ ഒഴിവാക്കിയത്‌ വിവാദമായിരുന്നു. ‘എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിക്ക് കീഴിൽ വീടുകൾ കയറിയിറങ്ങി തൊഴിലന്വേഷകരുടെ വിവരം ശേഖരിച്ച്‌ പ്രാദേശിക ഏകോപനം നടത്തിയിരുന്നത്‌ കുടുംബശ്രീ വഴിയാണ്‌.


വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും തൊഴിൽ നൈപുണ്യ പരിശീലനം നൽകി വർഷം അഞ്ച്‌ ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയിരുന്ന വിജ്ഞാന കേരളം പദ്ധതി വലിയ ശ്രദ്ധ നേടിയിരുന്നു. കേരള നോളജ് ഇക്കോണമി മിഷൻ, യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം, ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് പ്ലാറ്റ്ഫോം, വൺ ഡിസ്ട്രിക്റ്റ് വൺ ഐഡിയ പദ്ധതികളെല്ലാം കെ ഡിസ്‌ക്‌ വഴിയാണ്‌ നടപ്പിലാക്കിയിരുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home