സൂപ്പർ ലീഗ് കേരള: ഫോഴ്സ കൊച്ചിക്ക് ആദ്യ ജയം

print edition കൊച്ചി, വെെകിപ്പോയി

football

കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്--റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സിനെതിരെ ഫോഴ്സ കൊച്ചിയുടെ ഗോളുകൾ നേടിയ 
നിജോ ഗിൽബർട്ടിന്റെയും (വലത്ത്) ഇ സജീഷിന്റെയും ആഹ്ലാദം /ഫോട്ടോ: പി ദിലീപ്കുമാർ

avatar
ഫാസിൽ ചോല

Published on Nov 24, 2025, 12:47 AM | 1 min read


കണ്ണൂർ

ഏഴ്‌ തോൽവിക്കുശേഷം ഫോഴ്‌സ കൊച്ചിക്ക്‌ ആശ്വാസജയം. സൂപ്പർലീഗ് കേരള ഫുട്‌ബോളിൽ കണ്ണൂർ വാരിയേഴ്‌സിനെ 4–1ന്‌ തകർത്തു. മഴയിൽ കുതിർന്ന ജവാഹർ മുനിസിപ്പൽ സ്‌റ്റേഡിയം മൈതാനത്ത് കളി കാണാനെത്തിയ നാട്ടുകാരെ തോൽവി ഞെട്ടിച്ചു. കൊച്ചിക്കായി നിജോ ഗിൽബർട്ട്‌ രണ്ട്‌ ഗോളടിച്ചു. ഇ സജീഷും കെ ബി അബിത്തും പട്ടിക പൂർത്തിയാക്കി. ആതിഥേയരുടെ ഗോൾ മുഹമ്മദ്‌ സിനാൻ സ്വന്തമാക്കി. നേരത്തെ പുറത്തായ കൊച്ചി മൂന്ന്‌ പോയിന്റുമായി അവസാനസ്ഥാനത്താണ്‌. 10 പോയിന്റോടെ അഞ്ചാംസ്ഥാനത്തുള്ള കണ്ണൂരിന്റെ സെമി സാധ്യതക്ക്‌ മങ്ങലേറ്റു. ഇതോടെ ശേഷിക്കുന്ന രണ്ട്‌ കളി നിർണായകമായി.


നാലാം മിനിറ്റിൽ മുഹമ്മദ് സിനാനിലൂടെ ലീഡെടുത്ത കണ്ണൂർ പിന്നീട് തകർന്നടിയുകയായിരുന്നു. പതിനഞ്ചാം മിനിറ്റിൽ നിജോയുടെ കോർണർകിക്കിന്‌ തലവച്ച്‌ സജീഷ്‌ സമനില നേടി. ഇടവേളയ്‌ക്ക്‌ പിരിയുംമുമ്പ്‌ നിജോ ഗിൽബർട്ടിലൂടെ കൊച്ചി ലീഡ് നേടി. രണ്ടാപകുതി തുടങ്ങിയ ഉടൻ രണ്ട്‌ പ്രതിരോധക്കാരെ മറികടന്ന്‌ നിജോ ലീഡുയർത്തി. പകരക്കാരനായെത്തിയ അബിത്ത് നാലാം ഗോൾ നേടി. അവസാന മിനിറ്റുകളിൽ കണ്ണൂര്‍ വാരിയേഴ്‌സിന്റെ അഡ്രിയാന് രണ്ട് അവസരം ലഭിച്ചെങ്കിലും ഫോഴ്‌സ കൊച്ചിയുടെ ഗോള്‍ കീപ്പര്‍ ജയ്‌മി ജോയ് രക്ഷകനായി.


മഴയെ അവഗണിച്ച്‌ 9029 കാണികൾ സ്‌റ്റേഡിയത്തിലെത്തി. തുടർതോൽവിയെ തുടർന്ന്‌ കൊച്ചി വിദേശ കോച്ചിനെ പുറത്താക്കിയിരുന്നു. മലയാളിയായ സനൂഷ്‌ രാജിന്‌ കീഴിലാണ്‌ ഇ‍ൗ വിജയം. ഇന്ന്‌ കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്സി മലപ്പുറം എഫ്‌സിയെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Home