ad
Deshabhimani

print edition മാർകസ് മാജിക്; തൃശൂർ–കണ്ണൂർ ഫെെനൽ 19ന്

kerala super league

തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ സെമിയിൽ മലപ്പുറം എഫ്സിക്കെതിരെ ഹാട്രിക് നേടിയ തൃശൂർ മാജിക് എഫ്സിയുടെ 
മാർകസ് ജോസഫിനെ തോളിലേറ്റി സഹകളിക്കാരുടെ ആഘോഷം /ഫോട്ടോ: എം എ ശിവപ്രസാദ്

avatar
കെ എ നിധിൻനാഥ്‌

Published on Dec 16, 2025, 12:54 AM | 1 min read

തൃശൂർ : മാർകസ്‌ ജോസഫിന്റെ മൂന്നടിയിൽ മലപ്പുറത്തിന്റെ സ്വപ്‌നം പൊലിഞ്ഞു. പരിക്കുമാറി തിരിച്ചെത്തിയ മുന്നേറ്റക്കാരന്റെ ഹാട്രിക്ക്‌ കരുത്തിൽ തൃശൂർ മാജിക്‌ എഫ്‌സി സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോൾ ഫൈനലിൽ. സെമിയിൽ മലപ്പുറം എഫ്‌സിയെ 3–1ന്‌ തകർത്തു. എൽഫോർസിയാണ്‌ മലപ്പുറത്തിന്റെ ആശ്വാസ ഗോൾ നേടിയത്‌. വെള്ളിയാഴ്‌ച നടക്കുന്ന കിരീടപ്പോരിൽ കണ്ണൂർ വാരിയേഴ്‌സാണ്‌ തൃശൂരിന്റെ എതിരാളി.


കണ്ണൂർ ജവഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലാണ്‌ ഫൈനൽ. നിർണായക മത്സരത്തിൽ അടിമുടി തന്ത്രങ്ങൾ മാറ്റിയാണ്‌ തൃശൂർ ഇറങ്ങിയത്‌. ട്രിനിഡാഡ്‌ താരം മാർകസ്‌ തിരിച്ചെത്തിയത്‌ കരുത്തായി. അമിത പ്രതിരോധത്തിൽ ഉ‍ൗന്നിയുള്ള പതിവ്‌ ശൈലി ഉപേക്ഷിച്ചാണ്‌ റഷ്യൻ പരിശീലകൻ ആന്ധ്രെ ചെർണിഷോവ് കളിമെനഞ്ഞത്‌. അതേസമയം ലീഗിലെ ഗോൾ വേട്ടക്കാരനായ ബ്രസീലിയൻ താരം ജോൺ കെന്നഡിയെ പകരക്കാരുടെ നിരയിൽ ഇരുത്തിയാണ്‌ മലപ്പുറം ഇറങ്ങിയത്‌. ഒന്നാന്തരമൊരു ഫ്രീകിക്കിലൂടെയാണ്‌ മാർകസ്‌ ആതിഥേയർക്ക്‌ ലീഡ്‌ സമ്മാനിച്ചത്‌.


എന്നാൽ ആദ്യ പകുതി പിരിയുംമുമ്പ്‌ എൽഫോർസിയുടെ 
ഫ്ര-ീകിക്കിലൂടെ മലപ്പുറം സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കം മലപ്പുറത്തിന്റെ നിരന്തര മുന്നേറ്റമായിരുന്നു. എന്നാൽ ഗോളകന്നു. കെന്നഡി വന്നിട്ടും കാര്യമുണ്ടായില്ല. അതേസമയം പ്രത്യാക്രമണത്തിലൂടെ തൃശൂർ ഗോൾ നേടാൻ ശ്രമം തുടർന്നു. 84ാം മിനിറ്റിൽ മാർകസിലൂടെ ലീഡ്‌ വീണ്ടെടുത്തു. പരിക്കുസമയം ഹാട്രിക്കും ജയവും ഉറപ്പിക്കുകയും ചെയ്‌തു മുപ്പത്തിനാലുകാരൻ. കണ്ണൂരും തൃശൂരും ആദ്യമായാണ് ഫെെനലിലെത്തുന്നത്. കാലിക്കറ്റ് എഫ്സിയെ മറികടന്നാണ് കണ്ണൂരിന്റെ വരവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home