ad
Deshabhimani

print edition ദുർഗാപൂജയില്‍ 
അഹിന്ദുക്കൾക്ക്‌ വിലക്ക്‌; തിട്ടൂരവുമായി സംഘപരിവാർ

DURGA POOJA
വെബ് ഡെസ്ക്

Published on Sep 05, 2026, 01:16 AM | 1 min read

കൊൽക്കത്ത: രാജ്യത്തെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ദുർഗാപൂജയിൽ ആരെയൊക്കെ ഉൾപ്പെടുത്തണമെന്നും ആരെയെല്ലാം ഒഴിവാക്കണമെന്നും എന്തു കഴിക്കണമെന്നും നിര്‍ദേശംവച്ച് സംഘപരിവാർ.


ദുർഗാപൂജ ഹിന്ദുക്കളുടെ ഉത്സവമാണെന്നും അതിൽ അഹിന്ദുക്കൾ പങ്കെടുക്കാൻ പാടില്ലെന്നും സംഘാടകർക്ക്‌ വിശ്വഹിന്ദു പരിഷത്ത്‌ നിർദേശം നൽകി. സനാതന ആചാരങ്ങൾ പാലിക്കണമെന്നും സംഘാടനത്തിലടക്കം ഹിന്ദുക്കൾ മാത്രമേ ഇടപെടാവൂയെന്നാണ് സനാതൻ സംസ്‌കൃതി സൻസദ് സെക്രട്ടറി നിർഗുണാനന്ദയുടെ നിര്‍ദേശം. മാംസാഹാരം പൂർണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.


അതേസമയം, യുനെസ്‌കോ അടയാളപ്പെടുത്തിയ പരമ്പരാഗത ഉത്സവത്തെ മതത്തിന്റെ ഇടുങ്ങിയ വേലിക്കുള്ളിൽ ഒതുക്കുന്നതിനെതിരെ ഇതിനകം പ്രതിഷേധങ്ങൾ ഉയർന്നു. പല പൂജാ കമ്മിറ്റികളിലും ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ട്‌. സിഖുകാരും ആഘോഷത്തിൽ പങ്കെടുക്കാറുണ്ട്. പന്തൽ നിർമിക്കുന്ന തൊഴിലാളികളിൽ വലിയ പങ്ക്‌ മുസ്ലീങ്ങളാണ്‌. ഇവരെയാക്കെ എന്തിന്‌ ഒഴിവാക്കണമെന്നാണ്‌ സംഘാടകരുടെ ചോദ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home