print edition സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ; കണ്ണൂർ–തൃശൂർ ഫൈനൽ നാളെ

കണ്ണൂർ
സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ചാമ്പ്യനെ നാളെയറിയാം. കണ്ണൂർ വാരിയേഴ്‌സും തൃശൂർ മാജിക് എഫ്‌സിയും തമ്മിലുള്ള ഫൈനൽ കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ്.
സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്‌സിയെ ഒറ്റ ഗോളിനാണ് കണ്ണൂർ മറികടന്നത്. തൃശൂരാകട്ടെ മലപ്പുറം എഫ്‌സിയെ 3–1ന് തോൽപ്പിച്ചു. ഇരു ടീമുകൾക്കും കന്നി ഫൈനലാണ്. ഒക്‌ടോബർ രണ്ടിന് തുടങ്ങിയ സൂപ്പർ ലീഗിന്റെ രണ്ടാം പതിപ്പിൽ ഇതുവരെ 32 മത്സരങ്ങൾ പൂർത്തിയായി. ആറ് വേദികളിലായി ആറ് ടീമുകളാണ് ഏറ്റുമുട്ടിയത്.









0 comments