print edition ബാഴ്‌സ ഫൈനലിൽ

ജിദ്ദ
അത്‌ലറ്റിക് ബിൽബാവോയെ അഞ്ച് ഗോളിന് തരിപ്പണമാക്കി ബാഴ്‌സലോണ സ്‌പാനിഷ് സൂപ്പർ കപ്പ് ഫുട്‌ബോൾ ഫൈനലിൽ. സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്‌ദുള്ള സ്‌പോർട്‌സ് സിറ്റിയിൽ നടന്ന കളിയിൽ ഇരട്ടഗോളുമായി റാഫീന്യ തിളങ്ങി.
ഫെറാൻ ടോറസ്, ഫെർമിൻ ലോപെസ്, റൂണി ബാർദാഗ്‌ജി എന്നിവർ ഗോളടിച്ചു. ബാഴ്‌സയുടെ തുടർച്ചയായ ഒമ്പതാം ജയമാണ്. റയൽ മാഡ്രിഡ്–അത്‌ലറ്റികോ മാഡ്രിഡ് സെമി വിജയികളെ ഞായറാഴ്‌ച നടക്കുന്ന ഫൈനലൽ നേരിടും.










0 comments