Deshabhimani

കിവികളെ നേരിടാൻ ഇന്ത്യ; ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം

santner sreyas

മിച്ചൽ സാന്റ്നർ (ഇടത്) ശ്രേയസ് അയ്യർ (വലത്)| Photo:X

വെബ് ഡെസ്ക്

Published on Oct 21, 2026, 10:00 AM | 3 min read

ക്രൈസ്റ്റ്ചർച്ച് : ഇന്ത്യ ന്യൂസിലൻഡ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം. അഞ്ച് ട്വന്റി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തിലുള്ളത്. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിലാണ് നാളത്തെ മത്സരം.


ശുഭ്മാൻ ഗില്ലാണ് ആദ്യ മൂന്ന് ഏകദിനങ്ങളിൽ ഇന്ത്യയെ നയിക്കുക. അവസാന രണ്ട് ഏകദിനങ്ങളിൽ ശ്രേയസ് അയ്യർ ക്യാപ്റ്റനാകും. ടെസ്റ്റ് ടീമിൽ മാത്രമാണ് ജസ്പ്രീത് ബുംറ ഉൾപ്പെട്ടിരിക്കുന്നത്. ഏകദിന ടീമിൽ രോഹിത് ശർമയും വിരാട് കോലിയും ഇടംപിടിച്ചിട്ടുണ്ട്. ട്വന്റി20 ടീമിൽ സഞ്ജു സാംസണുമുണ്ട്.


ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവൽ പിച്ച് പേസർമാർക്ക് അനുകൂലമായ സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ. പുല്ലും തണുത്ത കാലാവസ്ഥയും പന്തിൽ സ്വിങ്ങിനും സീമിനും സഹായകമായേക്കും. ടോസ് മത്സരത്തിൽ നിർണായകമായേക്കും. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമായ സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്.


ട്വന്റി20 മത്സരക്രമം


ഒക്ടോബർ 22: ഒന്നാം ട്വന്റി20 — ക്രൈസ്റ്റ്ചർച്ച്

ഒക്ടോബർ 24: രണ്ടാം ട്വന്റി20 — ക്രൈസ്റ്റ്ചർച്ച്

ഒക്ടോബർ 27: മൂന്നാം ട്വന്റി20 — വെല്ലിങ്ടൺ

ഒക്ടോബർ 30: നാലാം ട്വന്റി20 — ഓക്‌ലൻഡ്

നവംബർ 1: അഞ്ചാം ട്വന്റി20 — ഹാമിൽട്ടൺ


(ട്വന്റി20 മത്സരങ്ങൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് ആരംഭിക്കും)


ഏകദിന മത്സരക്രമം


നവംബർ 4: ഒന്നാം ഏകദിനം — ഓക്‌ലൻഡ്, രാവിലെ 7.30

നവംബർ 7: രണ്ടാം ഏകദിനം — വെല്ലിങ്ടൺ, രാവിലെ 7.30

നവംബർ 10: മൂന്നാം ഏകദിനം — ഹാമിൽട്ടൺ, രാവിലെ 7.30

നവംബർ 13: നാലാം ഏകദിനം — മൗണ്ട് മൗംഗനൂയി, രാവിലെ 7.30

നവംബർ 15: അഞ്ചാം ഏകദിനം — മൗണ്ട് മൗംഗനൂയി, രാവിലെ 7.30


ടെസ്റ്റ് മത്സരക്രമം


നവംബർ 19–23: ഒന്നാം ടെസ്റ്റ് — വെല്ലിങ്ടൺ, പുലർച്ചെ 3.30

നവംബർ 27 മുതൽ: രണ്ടാം ടെസ്റ്റ് — ക്രൈസ്റ്റ്ചർച്ച്, പുലർച്ചെ 3.30


ഇന്ത്യ എ ടീമിന്റെ മത്സരങ്ങൾ


ഒക്ടോബർ 24–27: ലിങ്കണിൽ

ഒക്ടോബർ 31–നവംബർ 3: ക്രൈസ്റ്റ്ചർച്ചിൽ

നവംബർ 7–10: ലിങ്കണിൽ


ഇന്ത്യൻ ടീം


ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, നമൻ ധീർ, അൻഷുൽ കാംബോജ്, ഗുർനൂർ ബ്രാർ, റുതുരാജ് ഗെയ്ക്‌വാദ്, അർഷ്ദീപ് സിങ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്.


നാലും അഞ്ചും ഏകദിനങ്ങൾക്കുള്ള ടീം : ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, തിലക് വർമ, ഇഷാൻ കിഷൻ (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, നമൻ ധീർ, ഔഖിബ് നബി, ഗുർനൂർ ബ്രാർ, റുതുരാജ് ഗെയ്ക്‌വാദ്, അർഷ്ദീപ് സിങ്, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), മുഹമ്മദ് സിറാജ്, യാഷ് താക്കൂർ, കുൽദീപ് യാദവ്.


ടെസ്റ്റ് ടീം : ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദർശൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.


ട്വന്റി20 ടീം : ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധീർ, പ്രിൻസ് യാദവ്, മയാങ്ക് യാദവ്, അർഷ്ദീപ് സിങ്, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.


ഇന്ത്യ എ ടീം : യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ, രവിച്ചന്ദ്രൻ സ്മരൺ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഔഖിബ് നബി, ആകാശ് ദീപ്, അൻഷുൽ കാംബോജ്, മാനവ് സുതാർ, മുകേഷ് ചൗധരി, സായ് സുദർശൻ, യാഷ് റാത്തോഡ്, മുകേഷ് കുമാർ.


ന്യൂസിലൻഡ് ടീം:


ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീം: മിച്ചൽ സാന്റ്നർ (നായകൻ), മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, കെയ്ൽ ജാമിസൺ, ടോം ലാഥം (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, നഥാൻ സ്മിത്ത്, വിൽ യങ്, ബ്ലെയർ ടിക്നർ.


അവസാന രണ്ട് ഏകദിനങ്ങൾക്കുള്ള ടീം: മിച്ചൽ സാന്റ്നർ (നായകൻ), ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജേക്കബ് ഡഫി, മാറ്റ് ഫിഷർ, ലോക്കി ഫെർഗൂസൺ, മിച്ച് ഹേ (വിക്കറ്റ് കീപ്പർ), നിക് കെല്ലി, ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ബ്ലെയർ ടിക്നർ, വിൽ യങ്.


ടെസ്റ്റ് പരമ്പരയ്ക്കുള്ള 14 അംഗ ടീമിനെ നവംബർ ആദ്യം പ്രഖ്യാപിക്കുമെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് അറിയിച്ചു. മത്സരങ്ങൾ സോണി സ്പോർട്സ് നെറ്റ്‌വർക്കിലും സോണി ടെൻ ചാനലുകളിലും സോണി ലിവിലും തത്സമയം കാണാം.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home