ഏഷ്യൻ പാരാ ഗെയിംസ്; ഹൈജമ്പിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ, പ്രവീൺ കുമാറിന് സ്വർണം

പ്രവീൺ കുമാർ, ബന്റി| Photo: X
നയോഗ : ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജംപ് ടി44/64 ഇനത്തിൽ സ്വർണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ. പ്രവീൺ കുമാർ ഗെയിംസ് റെക്കോഡോടെ സ്വർണം നേടിയപ്പോൾ ബന്റി വ്യക്തിഗത മികച്ച പ്രകടനത്തോടെ വെള്ളി നേടി.
2.05 മീറ്റർ ഉയരം മറികടന്നാണ് പ്രവീൺ കുമാർ ഒന്നാം സ്ഥാനത്തെത്തിയത്. ഈ പ്രകടനത്തോടെ ഗെയിംസ് റെക്കോഡും താരം സ്വന്തം പേരിലാക്കി. 1.92 മീറ്റർ ചാടിയാണ് ബണ്ടി വെള്ളി മെഡൽ നേടിയത്. ഈ പ്രകടനം ബന്റിയുടെ വ്യക്തിഗത മികച്ച നേട്ടം കൂടിയാണ്.
ഉസ്ബെക്കിസ്ഥാന്റെ തെമുർബെക് ഗിയാസോവ് 1.86 മീറ്റർ ഉയരം മറികടന്ന് വെങ്കല മെഡൽ നേടി. ഹൈജംപ് ഇനത്തിലെ ആദ്യ രണ്ട് സ്ഥാനങ്ങളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയതോടെ മത്സരത്തിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടമായി.








0 comments