Deshabhimani

എസ്എംഎ: പുതിയ മരുന്നിനെതിരെ ​പരാതി വരുമ്പോൾ നോക്കാമെന്ന് ആരോ​ഗ്യമന്ത്രി

K Muraleedharan SMA Responds

കെ മുരളീധരൻ

വെബ് ഡെസ്ക്

Published on Oct 21, 2026, 10:12 AM | 1 min read

തിരുവനന്തപുരം: ‌ഗുരുതര ജനിതകരോ​ഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ചവർക്കുള്ള ജീവൻരക്ഷാമരുന്ന് മാറ്റി നൽകാനുള്ള തീരുമാനത്തിൽ ഉറച്ച് സർക്കാർ. പഴയ മരുന്ന് ഇനി നൽകില്ല, വില കുറഞ്ഞ പുതിയ മരുന്ന് തന്നെ നൽകുമെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു. ഈ മരുന്നിന്റെ ​ഗുണനിലവാരത്തിൽ പരാതികൾ വരുമ്പോൾ അന്ന് നോക്കാമെന്നാണ് ആരോ​ഗ്യമന്ത്രിയുടെ പുതിയ ന്യായീകരണം. വില കുറഞ്ഞ ഇന്ത്യൻ നിർമിത മരുന്നുകൾ നൽകും. അതിൽ മറിച്ച് അഭിപ്രായമുള്ള ഡോക്ടർമാർ ഉണ്ടെങ്കിൽ അപ്പോഴും പരിശോധിക്കാമെന്ന് മുരളീധരൻ പറഞ്ഞു.


കുട്ടികളുടെ ഭാവി മുൻപിൽ കണ്ടാണ് ലക്ഷങ്ങൾ വിലയുള്ള റിസ്ഡിപാം മരുന്ന് സൗജന്യമായി എത്തിക്കുന്ന തീരുമാനം കഴിഞ്ഞ എൽഡിഎഫ് സർക്കാർ എടുത്തത്. എന്നാൽ, എംഎസ്എ ബാധിതരെ വെറും ​ഗിനി പന്നികളാക്കി കൊണ്ടാണ് യുഡിഎഫ് സർക്കാർ വിലകുറഞ്ഞ മരുന്ന് നൽകാൻ തീരുമാനം കൈകൊണ്ടത്. റിസ്ഡിപാം മരുന്ന് ഉപയോ​ഗിച്ചു തുടങ്ങിയതിനു ശേഷം എസ്എംഎ ബാധിതരിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് കണ്ടു വന്നിരുന്നത്. കിടക്കയിൽ നിന്നും എഴുന്നേറ്റ് ഇരിക്കുകയും പതിയെ ചുവടുകൾ വെച്ചു തുടങ്ങുകയും ചെയ്തുവെന്നാണ് മാതാപിതാക്കൾ പ്രതികരിച്ചത്.


രക്ഷിതാക്കളുടെ ഈ പ്രതീക്ഷകളെയാണ് ഇപ്പോൾ സർക്കാർ തല്ലിക്കെടുത്തുന്നത്. നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന മരുന്ന നിർത്തലാക്കുകയും പകരം നൽകുന്ന നാറ്റ്കോ ഫാർമയുടെ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണം കഴിയാത്തതാണ് മാതാപിതാക്കളുടെ ആശങ്കയ്ക്ക് വഴിവെച്ചത്. പരീക്ഷണ വസ്തുക്കളായി തങ്ങളുടെ മക്കളുടെ കാണരുതെന്നും റിസ്ഡിപാം മരുന്ന് തന്നെ നൽകണമെന്ന അപേക്ഷകൾക്കു നേരെയാണ് സർക്കാർ കണ്ണടയ്ക്കുന്നത്. പുതിയ മരുന്നിന്റെ ​ഗുണനിലവാരത്തിൽ പരാതികൾ ഉയരുമ്പോൾ അന്ന് പരിശോധിക്കാമെന്ന ആരോ​ഗ്യമന്ത്രിയുടെ പ്രതികരണം എസ്എംഎ ബാധിതർക്കു നേരെയുള്ള കൊഞ്ഞനംകുത്തലാണ്. തെരഞ്ഞെടുപ്പു കാലത്ത് കോൺ​ഗ്രസിന് ഇലക്ട്രൽ ബോണ്ട് നൽകിയ കമ്പനിയുടെ പേരിലാണ് കുട്ടികൾക്കു മേലുള്ള ഈ മരുന്നു പരീക്ഷണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home