Deshabhimani

കോട്ടയം പാമ്പാടിയിൽ വാഹനാപകടം: രണ്ട് മരണം

accident death
വെബ് ഡെസ്ക്

Published on Oct 21, 2026, 10:57 AM | 1 min read

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തിൽ രണ്ട് മരണം. വടക്കുന്നേൽ സ്വദേശി ആഷ്ലി, മീനടം സ്വദേശി കൃപ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. രാവിലെ 9ഓടെ പാമ്പാടിയിൽ പതിമൂന്നാം മൈലിന് സമീപമാണ് അപകടമുണ്ടായത്. കുമളി ഭാ​ഗത്തേക്ക് യാത്രചെയ്യുകയായിരുന്ന യുവതികളുടെ സ്കൂട്ടറിൽ സ്വകാര്യബസ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home