Deshabhimani

സിജെപി നേതാക്കൾക്കെതിരെയുള്ള രണ്ടാമത്തെ കേസും ക്രൈം ബ്രാഞ്ചിന് കൈമാറി

Ashutosh ranka Saurav das
വെബ് ഡെസ്ക്

Published on Oct 21, 2026, 11:12 AM | 1 min read

ന്യൂഡൽഹി: 'കോക്രോച്ച് ജനതാ പാർടി' (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കെതിരായ രണ്ടാമത്തെ കേസും ക്രൈം ബ്രാഞ്ചിന് കൈമാറി ഡൽഹി പൊലീസ്. ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ പരിക്കേൽപ്പിച്ചെന്ന ആരോപണത്തിലാണ് കേസ്. ഇതോടെ, സിജെപി നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് കേസുകളും ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ജന്തർ മന്തർ പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയയെന്നാണ് ഇവർക്ക് മേൽ ചുമത്തപ്പെട്ട കുറ്റം. ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് തിങ്കളാഴ്ചയാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.


ഒക്ടോബർ 13ന് സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരു മറ്റ് 11 സിജെപി നേതാക്കളും പ്രതിഷേധത്തിനുള്ള സ്ഥലമല്ലാതാക്കി മാറ്റിയ ജന്തർമന്തറിൽ അതിക്രമിച്ചു കയറിയെന്നാണ് കേസ്. ഒക്ടോബർ 14ന് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.


ത്രിവ‌ർണപതാകയുയർത്തിയതിനാണ് സിജെപി പ്രവർത്തകരെ അന്യായമായി തടവിലാക്കിയിരിക്കുന്നത്. സ്വാഭാവിക ജാമ്യം നിഷേധിക്കുകയും മനഃപൂർവം വിചാരണ വൈകിപ്പിക്കുകയുമാണെന്ന് സിജെപി പറഞ്ഞു. പൊതുവായ കേസിന്റെ സ്വഭാവം മാറ്റി കുരുക്ക് മുറുക്കുകയാണ് കേന്ദ്രം. ജന്തർമന്തർ സമരത്തിൽ അറസ്റ്റിലായ സിജെപി നേതാക്കളെ മോചിപ്പിക്കുന്നതിനെതിരെ ഡൽഹി പൊലീസ്.


സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും തടങ്കൽ നീട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. നേതാക്കളെ പുറത്തിറക്കിയാൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ക്രമസമാധാനപ്രശ്നമുണ്ടാകുമെന്നുമാണ് പൊലീസിന്റെ വാദം. ഇരുവരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ പരിഗണിക്കുന്നതിനിടെയാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home