Deshabhimani

സ്പായിൽ 16 കാരിക്ക് പീഡനം; താമ്പരം പൊലീസ് ഇന്ന് തിരുവനന്തപുരത്ത് എത്തും

sexual assault rape
വെബ് ഡെസ്ക്

Published on Oct 21, 2026, 11:08 AM | 1 min read

തിരുവനന്തപുരം : കോവളം സ്പാ പീഡനക്കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോ​ഗം ചേരും. തമിഴ്നാട്ടിലും പെൺകുട്ടിയെ എത്തിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിനായി താമ്പരം പൊലീസ് ഇന്ന് തിരുവനന്തപുരത്ത് എത്തും. താമ്പരത്ത് പെൺകുട്ടിയെ പീഡിപ്പിച്ച സ്പാ കണ്ടെത്താനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്.


സ്പാ കേസ് പൊലീസ് കൂടുതൽ ​ഗൗരവമായി കാണുന്നുവെന്നും കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ആന്ധ്രയിലും തമിഴ്നാട്ടിലുമായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ കേരളത്തിലെ എല്ലാ സ്പാകളിലും അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും കർശന നടപടികളെടുക്കുകയും ചെയ്യുമെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു.


കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപിനെ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം നടക്കുകയാണ്. സ്പായിലെ ഇടപാടുകാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് എന്നാണ് വിവരം. കേസിൽ അനുരൂപാണ് മുഖ്യകണ്ണി എന്ന് പൊലീസ് പറഞ്ഞു. അനുരൂപിന് കൂടുതൽ സ്പാകളുമായി ബന്ധമുള്ളതായും പൊലീസ് കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home