Deshabhimani

പൂര്‍വ വൈരാഗ്യം; കൈകൾ കാറിന്റെ ​ഗ്ലാസിൽ കുടുക്കി ഒന്നര കിലോമീറ്റർ അമിതവേഗത്തിൽ വണ്ടിയോ‌ടിച്ചു, 37 കാരന് ദാരുണാന്ത്യം

kanpur
വെബ് ഡെസ്ക്

Published on Oct 22, 2026, 11:57 AM | 1 min read

കാൻപൂർ : കാൻപൂരിൽ അ‍ജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ 37 കാരൻ കൊല്ലപ്പെട്ടു. ഹനുമന്ത് വിഹാർ പ്രദേശത്ത് ചൊവ്വാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം നടന്നത്.


ബീരു സിങ് ഭദൗരിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ദസറ ആഘോഷം കഴിഞ്ഞ് മ‌‌ടങ്ങുകയായിരുന്ന 37 കാരനെ കാറിടിച്ച് വീഴ്ത്തിയ ശേഷം, വാഹനത്തിന്റെ റൂഫിൽ കിടത്തി കൈകൾ കാറിന്റെ ​ഗ്ലാസിൽ കു‌ടുക്കിയിടുകയായിരുന്നു. ശേഷം ഒന്നര കിലോമീറ്ററോളം അതിവേഗത്തിൽ കാറോടിച്ചു. കാറിടിച്ച് വീഴ്ത്തിയതിന് പിന്നാലെ ബീരു സിങ്ങിനെ അക്രമികൾ ക്രൂരമായി മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.


കാറിന് മുകളിൽ കെട്ടിയിട്ട ബീരുവിനെ പിന്നീ‌ട് റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച ചികിത്സയിലിരിക്കെ മരിച്ചു. മുൻ വൈരാഗ്യത്തെത്തുടർന്നാണ് ആക്രമികൾ യുവാവിനോട് ക്രൂരത കാട്ടിയതെന്ന് ബന്ധുക്കൾ പറയുന്നു. കൊലപാതകത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതികൾക്കായുള്ള തെരച്ചിൽ നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home