പാലക്കാട് പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു; അമ്മയ്ക്കും മകനും പരിക്ക്

പാലക്കാട് : ഒറ്റപ്പാലം കടമ്പൂരിൽ പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. മാണിക്കാംപാറ സ്വദേശികളായ ജാനകി (60), മകൻ ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഓലപ്പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. സമീപത്തുള്ള വീടുകളുടെ ജനലുകളും തകർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.








0 comments