Deshabhimani

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സമയക്രമത്തിൽ മാറ്റം: ചില സർവീസുകൾ റദ്ദാക്കി

TRAIN
വെബ് ഡെസ്ക്

Published on Oct 22, 2026, 10:38 AM | 2 min read

തിരുവനന്തപുരം: നീണ്ട അവധിക്കുശേഷം വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകളും തുറന്നദിവസം സംസ്ഥാനത്ത് ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് നാ​ഗർകോവിലിലേക്കും തിരിച്ചുമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. നെയ്യാറ്റിൻകര പാറശാല സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണ് ട്രെയിൻ സർവീസുകളിൽ മാറ്റമുണ്ടായതെന്നാണ് വിവരം. പാറശാലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ കോച്ചുകൾ പാളംതെറ്റിയതായും റിപ്പോർട്ടുണ്ട്. ആറ് ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്. ചില ട്രെയിനുകൾ പാതിവഴിയിൽ സർവീസ് അവസാനിപ്പിച്ചു. പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയോടുകയുമാണ്. ട്രെയിൻ ​ഗതാ​ഗതം താളംതെറ്റിയത് നിരവധി യാത്രക്കാരെ വലച്ചു. പാറശാല റെയിൽവേ സ്റ്റേഷന് സമീപം ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ യാത്രക്കാർ സർവീസുകൾ പരിശോധിച്ച് യാത്രകൾ പുനഃക്രമീകരിക്കേണ്ടതാണ്.


ഇന്ന് പൂർണ്ണമായും റദ്ദാക്കിയവ


  1. 56306 - തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ (തിരുവനന്തപുരം നോർത്തിൽ നിന്ന് രാവിലെ 6.30ന് പുറപ്പെടേണ്ടത്)

  2. 56309 നാഗർകോവിൽ ജങ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് വൈകുന്നേരം 6.20-ന് പുറപ്പെടേണ്ടത്)

  3. 56102 - നാഗർകോവിൽ ജങ്ഷൻ – കൊല്ലം ജങ്ഷൻ പാസഞ്ചർ (നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് രാവിലെ 6.25ന് പുറപ്പെടേണ്ടത്)

  4. 56101 - കൊല്ലം ജങ്ഷൻ – നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ (കൊല്ലം ജങ്ഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.35ന് പുറപ്പെടേണ്ടത്)

  5. 56305 - നാഗർകോവിൽ ജങ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (നാഗർകോവിൽ ജങ്ഷനിൽ നിന്ന് രാവിലെ 7.55ന് പുറപ്പെടേണ്ടത്)

  6. 56310 - തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ (തിരുവനന്തപുരം നോർത്തിൽ നിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടേണ്ടത്)


യാത്ര അവസാനിപ്പിക്കുന്ന സ്ഥലം മാറ്റിയവ (Short Termination)


  1. വ്യാഴാഴ്ച ബിലാസ്‌പൂരിൽ നിന്ന് യാത്ര ആരംഭിച്ച 22619 - ബിലാസ്‌പൂർ – തിരുനെൽവേലി എക്‌സ്‌പ്രസ്, നെയ്യാറ്റിൻകരയിൽ യാത്ര അവസാനിപ്പിക്കും. നെയ്യാറ്റിൻകരയ്ക്കും തിരുനെൽവേലിക്കും ഇടയിൽ ഈ ട്രെയിൻ സർവീസ് റദ്ദാക്കി. യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി റെയിൽവേ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാസമയം പുനഃക്രമീകരിക്കും.


വൈകിയോടുന്ന ട്രെയിനുകൾ


  1. വ്യാഴാഴ്ച രാവിലെ 3.45ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 16650 കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്, രാവിലെ 7ലേക്ക് പുനഃക്രമീകരിച്ചു. 3 മണിക്കൂറും 15 മിനിറ്റും വൈകിയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

  2. 56705 - പുനലൂർ-കന്യാകുമാരി പാസഞ്ചർ വൈകും (തിരുവനന്തപുരം സെൻട്രലിൽ നിന്ന് 9.25ക്ക് പുറപ്പെടേണ്ടിരുന്നത്)

  3. 16122- തിരുവനന്തപുരം സെൻട്രൽ – താംബരം എക്സ്പ്രസ് വൈകും (രാവിലെ 10.40ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നത്).


സർവീസ് ട്രെയിനുകൾ


  1. 06163 താംബരം-തിരുവനന്തപുരം സെൻട്രൽ സ്പെഷൽ — ഇറണിയലിൽ.

  2. 16729 മധുര-പുനലൂർ എക്സ്പ്രസ് - നോർത്ത് പണകുടിയിൽ

  3. 16121 താംബരം–തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് — നങ്കുനേരിയിൽ.


ട്രെയിൻ സർവീസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ യാത്രക്കാർക്ക് അറിയുന്നതിനായി താഴെ പറയുന്ന താൽക്കാലിക കോൺടാക്റ്റ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


  1. 9188241681

  2. 9188523905

  3. 8590137970



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home