Deshabhimani

ത്രില്ലടിപ്പിക്കാൻ ‘ക്രൈം 302’ വരുന്നു: ക്രൈംസ്റ്റോറിയുമായി പൊലീസുകാർ

CRIME 302 MOVIE
വെബ് ഡെസ്ക്

Published on Oct 22, 2026, 10:56 AM | 1 min read

കൊച്ചി: മലയാള സിനിമയിൽ ഒരു ക്രൈംത്രില്ലർ കഥ കൂടി ഒക്‌ടോബർ 23ന്‌ തിയറ്ററുകളിലെത്തും. ‘ക്രൈം 302’ എന്നതാണ് ചിത്രത്തിന്റെ പേര്. കുറ്റന്വേഷണത്തിന്റെ പുതിയ രീതികൾ പരിചയപ്പെടുത്തുന്ന ഇ‍ൗ സിനിമ പൊലീസ്‌ ഉദ്യോഗസ്ഥൻ സജീർ സൈനുദ്ദീനാണ്‌ ഒരുക്കിയത്‌. ഒരുകൂട്ടം പൊലീസ്‌ ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ട്‌. സംവിധാനം നിർവഹിച്ച സജീർ സൈനുദ്ദീൻ തന്നെയാണ്‌ കഥയും തിരക്കഥയും ഒരുക്കിയത്‌. സജീർ സൈനുദ്ദീൻ ഏറെക്കാലം മനസിൽ കൊണ്ടുനടന്ന സിനിമാ സ്വപ്‌നമാണ്‌ യാഥാർത്ഥ്യമായത്‌.


താരങ്ങൾ നിറഞ്ഞ ബിഗ്‌ബജറ്റ്‌ സിനിമൾക്കിടയിലും പുതുമുഖക്കാരുടെ പരീക്ഷണ സനിമകൾക്കും ഇടമുള്ള നാടാണ്‌ കേരളം. അഭിനേതാക്കളുടെ താരമൂല്യം നോക്കാതെ നല്ല സിനിമയെ എന്നും ഏറ്റെടുക്കുന്നവരാണ്‌ മലയാളികൾ. ആ പിന്തുണയാണ്‌ തന്റെ സ്വപ്‌നം യാർഥാർഥ്യമാക്കാൻ സജീർ സൈനുദ്ദീന്‌ ധൈര്യം പകർന്നത്‌. ഒപ്പം ഒരു കൂട്ടം കലാകാരൻമാരുടെ അകമഴിഞ്ഞ പിന്തുണയും.


നമ്മുടെ റോഡുകളിൽ അപകടങ്ങളെന്നപേരിൽ നടക്കുന്ന പലതും കൊലപാതകമാണ്‌. പറവൂരിലെ ഹിമാലയൻ ചിട്ടി സ്ഥാപന ഉടമകൾ ലോറിയിടിച്ച്‌ കൊല്ലപ്പെട്ട കണിച്ചുകുളങ്ങര കൊലപാതകമാണ്‌ ഇ‍ൗ വിഷയം കേരളത്തിൽ സജീവ ചർച്ചക്കിടയാക്കിയത്‌. ഇത്തരം ഒട്ടേറെ സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. പല ബൈപ്പാസുകളിലും ഒറ്റപ്പെട്ട നിരുത്തുകളിലും സാധാരണ അപകടമായി നമ്മൾ എഴുതിതള്ളുന്ന പല മരണങ്ങളും കൊലപാതകമായിരിക്കും.


ബന്ധുക്കളുടെ സംശയമോ പൊലീസ്‌ ഉദ്യോഗസ്ഥരുടെ ബുദ്ധി സാമർഥ്യമോ ആയിരിക്കും അത്തരമൊരു കൊലപാതകത്തിന്റെ ചുരുൾ നിവർത്തുക. അത്തരത്തിൽ കഥപറയുന്ന ഒരു ചിത്രമാണ് ‘ക്രൈം 302’. ത്രില്ലടിപ്പിക്കുന്ന അന്വേഷണത്തിനിടെ, പുതിയ കാലത്ത്‌ കുട്ടികൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും സിനിമയിലൂടെ പറഞ്ഞുവയ്‌ക്കുന്നു.


സിദ്ദീഖ്‌, ദിനേശ്‌ പണിക്കർ, ഷാജു നവോദയ, സുധീർ സുകുമാരൻ, ഷിഫാന, ബിഗ്‌ ബോസ്‌ താരം ജസീല തുടങ്ങിയവരാണ്‌ പ്രധാന വേഷങ്ങളിൽ. തലസ്ഥാനത്ത്‌ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന പൊലീസ്‌ ഉദ്യോഗസ്ഥരും വേഷമിട്ടിട്ടുണ്ട്‌. സംവിധായകന്റെ മകൾ അയിഷ സജീറാണ്‌ ഗാനം ആലപിച്ചത്‌. ഷാജി പുനലാൽ, റാഫിയ സജീർ എന്നിവരാണ്‌ നിർമാണം. പ്രൊഡക്‌ഷൻ നിഷ ആന്റ്‌ സാറ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home