സൗരവിനും അശുതോഷിനും ഡൽഹി ക്രൈംബ്രാഞ്ച് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

ന്യൂഡൽഹി : ജന്തർ മന്തറിൽ ത്രിവർണ പതാക ഉയർത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഡൽഹി ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഉച്ചയ്ക്ക് രജൗരി ഗാർഡനിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.
ഏഴ് ദിവസത്തെ കസ്റ്റഡിക്ക് ശേഷം സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ബുധനാഴ്ച ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ് ഡൽഹി ക്രൈംബ്രാഞ്ചിന്റെ സമൻസ്. ഇരുവരെയും മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നുള്ള ഡൽഹി പൊലീസിന്റെ ആവശ്യം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് തള്ളിയതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.
പ്രതിഷേധത്തിനുള്ള സ്ഥലമല്ലാതാക്കി മാറ്റിയ ജന്തർമന്തറിൽ അതിക്രമിച്ചു കയറിയെന്നും ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ പരിക്കേൽപ്പിച്ചെന്ന ആരോപണത്തിലും സിജെപി നേതാക്കൾക്കെതിരെയുള്ള കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.








0 comments