Deshabhimani

ഓണപ്പെരുമ വിളിച്ചോതി ‘ആർപ്പോ 2026’

Keli Aarppo 2026 Riyadh Onam celebration

കേളി ഓണാഘോഷത്തിനോടനുബന്ധിച്ച്‌ നടന്ന സാംസ-്‌കാരിക സമ്മേളനം സാംസ-്‌കാരിക കമ്മിറ്റി കൺവീനർ വളവിൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 22, 2026, 10:02 AM | 1 min read

റിയാദ്: കേളി കലാസാംസ-്‌കാരിക വേദി ഒലയ്യ ഏരിയയും കേളി കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം റിയാദിലെ ഷോല മാളിൽ നടന്നു. മാവേലിയും തിരുവാതിരയും തെയ്യവും പരുന്താട്ടവും നാടൻപാട്ടുകളും വയലിൻ -കീബോർഡ് ഫ്യൂഷനും ഡിജെ സംഗീതവും അരങ്ങേറി. ​


വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനം സാംസ-്‌കാരിക കമ്മിറ്റി കൺവീനർ സതീഷ് കുമാർ വളവിൽ ഉദ്ഘാടനം ചെയ-്‌തു. ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ നിജിത്, കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, കേളി സെക്രട്ടറി സുനിൽ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, രക്ഷാധികാരി അംഗങ്ങളായ ഫിറോസ് തയ്യിൽ, സെബിൻ ഇഖ്ബാൽ, സുരേന്ദ്രൻ കൂട്ടായി, കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ്, മുഖ്യ സ-്‌പോൺസറായ ആയുർ ഫിസിയോതെറാപ്പി സെന്റർ സിഇഒ ഷൈജു, സാറ്റ്കോ എംഡി കരീം പൈങ്ങോട്ടൂർ എന്നിവർ സംസാരിച്ചു. ഒലയ്യ ഏരിയ സെക്രട്ടറി യു സി നൗഫൽ സ്വാഗതവും കുടുംബവേദി സെക്രട്ടറി വി കെ ഷഹീബ നന്ദിയും പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home