Deshabhimani

ജെഫ്രി എപ്സ്റ്റീൻ-ഹ‍ർദീപ് സിങ് പുരി ഇടപാടുകൾ ആര്‍ക്കു വേണ്ടി? തെളിവുകൾ മായ്ക്കാനാവാതെ മോദിയും കൂട്ടരും

Hardeep Singh Puri
വെബ് ഡെസ്ക്

Published on Oct 22, 2026, 12:50 PM | 4 min read

ന്യൂഡൽഹി: ലോക രാഷ്ട്രീയത്തിലെ ഉന്നത‍ വ്യക്തികൾ ഉൾപ്പെട്ട ലൈംഗിക അതിക്രമ കേസുകളിൽ മുഖ്യ പ്രതിയായ വിവാദ അമേരിക്കൻ വ്യവസായി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹ‍ർദീപ് സിങ് പുരി നടത്തിയ കൂടികാഴ്ചകൾ സംബന്ധിച്ച വിവാദത്തിൽ പുതിയ വഴിത്തിരിവ്. നിഗൂഡമായ കൂടിക്കാഴ്ചകളുടെ വാര്‍ത്തകൾ നേരത്ത തന്നെ പുറത്തെത്തിയിരുന്നു. ആ ഘട്ടങ്ങളിൽ എല്ലാം പുരിയെ തിടുക്കപ്പെട്ട് ന്യായീകരിക്കയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. ബിജെപി ദേശീയ ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ചുചേർത്ത് തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകുക വരെ ചെയ്തു.


ഇപ്പോൾ ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രം യു എസ് നീതിന്യായ വകുപ്പ് തന്നെ പുറത്തു വിട്ടിരിക്കയാണ്. ഡി ഒ ജെ ഡാറ്റാ സെറ്റ്-9 ന്റെ ഭാഗമായാണ് ചിത്രങ്ങൾ സഹിതം തെളിവ് പുറത്തെത്തിയിരിക്കുന്നത്. വിവാദം കനത്തതോടെ ഈ ഒന്നച്ചിരിപ്പ് ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നോ അനൗദ്യോഗികമായിരുന്നുവോ എന്ന നിലയിൽ വഴി തിരിച്ച് വിടാനാണ് ശ്രമം. എന്നാൽ ഈ ശ്രമത്തിനിടെ തന്നെ പുരിയുടെ ബന്ധങ്ങൾ ലൈംഗിക കുറ്റകൃത്യങ്ങൾ നടന്ന കാലം മുതൽ തന്നെ തുടരുന്നതാണെന്ന വിവരം കൂടി പുറത്തെത്തി. രാജ്യ സഭാ സീറ്റ് ലഭിച്ചതും തുട‍‍‍ർന്ന് കേന്ദ്ര മന്ത്രിസ്ഥാനം വരെ ലഭിച്ചതും പ്രത്യുപകാരം ആയിരുന്നുവോ എന്ന സംശയങ്ങളും ഇവിടെ തെളിവുകൾ സഹിതം സ്ഥാപിക്കപ്പെട്ടു.


ആര്‍ക്കുവേണ്ടി

എന്തിനു വേണ്ടി


ഹ‍ർദീപ് സിങ് പുരിയുടെ പെട്ടെന്നുള്ള അധികാര ലബ്ധി ആര്‍ക്കുവേണ്ടിയായിരുന്നു എന്തിന് വേണ്ടിയായിരുന്നു എന്ന ചോദ്യങ്ങൾക്കാണ് പുതിയ ഫോട്ടോ തെളിവുകൾ പുറത്തെത്തിയതോടെ ഉത്തരം ലഭിക്കുന്നത്. ഒരേ മുറിയിൽ ഇരുവരും ഇരുന്ന് സംസാരിക്കുന്ന നിലയിലാണ് ചിത്രങ്ങൾ. ഇത്തരം 10 ചിത്രങ്ങൾ ഡാറ്റാ ഫയലിൽ ഉണ്ട്. ഇവ പുറത്തു വരുന്നത് വരെ താൻ തനിച്ചല്ല കൂടികാഴ്ചകൾ നടത്തിയത് എന്നായിരുന്നു പുരിയുടെ ന്യായീകരണങ്ങൾ. ഔദ്യോഗിക സംഘത്തോടൊപ്പം എന്നും വിശദീകരിച്ച് ഒഴിയാൻ ശ്രമിച്ചു. ഇപ്പോൾ തനിയെയുള്ള ചിത്രങ്ങൾ പുറത്തെത്തിയപ്പോൾ ഔദ്യോഗിക വസ്ത്രങ്ങൾ അണിഞ്ഞാണ് ലൈംഗിക കുറ്റവാളി എപ്സ്റ്റീന് മുന്നിൽ ഇരിക്കുന്നത് എന്ന ദയനീയമായ ന്യായമാണ് മുന്നോട്ട് വെക്കുന്നത്. പുരി ഒരിക്കലും എപ്സ്റ്റീന്റെ വിവാദ ലൈംഗിക ദ്വീപിൽ പോയിട്ടില്ല എന്നും വിശദീകരിക്കുന്നു. എങ്കിൽ പിന്നെ ആരാണ് പോയത്. ആര്‍ക്കു വേണ്ടിയായിരുന്നു ഇടനില ഇടപാടുകൾ എന്നത് വിവാദത്തിൽ നിന്നും മായ്ച്ചു കളയാനും ശ്രമിക്കുന്നു.


ഒരു ഘട്ടത്തിൽ നരേന്ദ്ര മോദി ഡൊണാൾഡ് ട്രംപ് കൂടികാഴ്ച സുഗമമാക്കാൻ വേണ്ടി എംപ്സ്റ്റീനെ കണ്ടു എന്ന നിലയിൽ ഇതിനെ വിശദീകരിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്ന വ്യക്തിക്ക് അമേരിക്കൻ പ്രസിഡന്റിനെ കാണാൻ ഒരു ദല്ലാൾ ആവശ്യം എന്തായിരുന്നു എന്നതിന് വിശദീകരണമില്ല. പത്ത് വര്‍ഷം മുൻപുള്ള കൂടികാഴ്ച ആയതിനാൽ ഓര്‍മയില്ല എന്നാണ് ഇതിനെ പ്രതിരോധിക്കാനായി പറയുന്നത്. നരേന്ദ്ര മോദി എംപ്സ്റ്റീൻ ബന്ധം സ്ഥാപിച്ച് നൽകിയത് എന്തിനെന്നതിൽ മറ്റ് വിശദീകരണങ്ങളില്ല.


പലതവണ കണ്ടതിൽ

ഒന്നു മാത്രം വിശദീകരിച്ചു


ഫെബ്രുവരിയിൽ നടത്തിയ മാധ്യമ സമ്മേളനത്തിൽ ഇന്റര്‍ നാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി സംഘടനയുടെ തലവനായ ടെർജെ റോഡ് ലാര്‍സനും പ്രതിനിധി സംഘത്തിനും ഒപ്പം എപ്സ്റ്റീനെ കണ്ടു എന്നാണ് ന്യായീകരിച്ചത്. ഇതിന് ശേഷവും മുൻപും കൂടികാഴ്ചകൾ ഉണ്ടായിട്ടുണ്ട് എന്ന വിവരമാണ് ഇപ്പോൾ തെളിവ് സഹിതം പുറത്തെത്തുന്നത്. യു എസ് നീതിന്യായ വകുപ്പ് രേഖകൾ പ്രകാരം മാത്രം മൂന്നു തവണ കൂടികാഴ്ചകൾ നടന്നിട്ടുണ്ട്. ഇരുവരും തമ്മിൽ വലിയ ഇ-മെയിൽ കൈമാറ്റങ്ങളും നടന്നിട്ടുണ്ട്. 2014 ൽ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിൽ എത്തിയതോടെയാണ് ബന്ധം തുടങ്ങുന്നത്. ലിങ്കഡ് ഇൻ സഹ സ്ഥാപകൻ റീഡ് ഹോഫ്മാൻ വഴിയാണ് പുരി എപ്സ്റ്റീൻ ബന്ധം ഉണ്ടാക്കിയെടുക്കുന്നത് എന്നും ഈ മെയിൽ രേഖകളിൽ നിന്ന് യു എസ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഇതിന് ശേഷം എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും 62 തവണ ഇ–മെയിലുകൾ വഴി ബന്ധപ്പെട്ടുവെന്നും വിവരങ്ങൾ പരസ്യമായി.


ബിജെപി ആസ്ഥാനത്ത്

മാധ്യമ സമ്മേളനം നടത്തി പറഞ്ഞതും

ഇപ്പോൾ പുറത്തു വന്നതും


ബിജെപി ആസ്ഥാനത്ത് ഫെബ്രുവരിയിൽ തിടുക്കപ്പെട്ട് നടത്തിയ മാധ്യമ സമ്മേളനത്തിൽ ഐപിഐയിലെ തന്‍റെ മേധാവിയായിരുന്ന ടെർജെ റോഡ്-ലാർസൻ വഴിയാണ് എപ്സ്റ്റീനെ പരിചയപ്പെട്ടത് എന്നായിരുന്നു പുരി പറഞ്ഞത്. എന്നാൽ ഇതിന് മുൻപ് തന്നെ റീഡ് ഹോഫ്മാൻ വഴിയാണ് പുരി എപ്സ്റ്റീൻ ബന്ധം തുടങ്ങിയാതായാണ് യു എസ് രേഖകൾ പുറത്തു വന്നിരിക്കുന്നത്. 2014 ൽ തന്റെ ഒരു ഉറ്റ അനുയായിക്ക് ഇന്ത്യയിലേക്ക് വിസ ശരിയാക്കി നൽകാൻ പുരിയോട് എപ്സ്റ്റീൻ ആവശ്യപ്പെടുന്നുണ്ട്. മുൻ ഇന്ത്യൻ നയതന്ത്രജ്ഞനായ പ്രമോദ് ബജാജിനോട് ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് വിസ ഉറപ്പുവരുത്താൻ ആവശ്യപ്പെടുന്ന രേഖകളും പുറത്തു വന്നവയുടെ കൂട്ടത്തിലുണ്ട്.



ലൈംഗിക അരാജകത്വത്തിനും ക്രൂരമായ ചൂഷണങ്ങൾക്കും താവളമായി മാറിയ എക്സോട്ടിക് ഐലന്റിൽ ആയിരുന്ന എപ്സ്റ്റീന് "നന്നായി ആസ്വദിക്കൂ, തിരിച്ചെത്തുമ്പോൾ വിവരങ്ങൾ എന്നെ അറിയിക്കൂ " എന്ന വാക്കുകളോടെ കൈമാറിയ ഇ-മെയിൽ വിവരങ്ങളും പുറത്തു വന്നു. ഇരുവരും തമ്മിലുള്ള ബന്ധവും അതിനപ്പുറത്തെ സഹകരണങ്ങളും വെളിവാക്കുന്ന വാക്കുകൾ യു എസ് രേഖകളിൽ കൂടി തന്നെയാണ് പുറത്തെത്തിയത്. എപ്സ്റ്റീൻ ഫയലുകൾ ഇനിയും പൂര്‍ണ തോതിൽ പുറത്തെത്തിയിട്ടില്ല. ഡൊൺൾഡ് ട്രംപ് ഉൾപ്പെടെ അകപ്പെട്ട ഫയലുകളാണ്.


എന്തിനുള്ള പ്രത്യുപകാരമായിരുന്നു


2017 നാണ് ഹ‍ർദീപ് സിങ് പുരിക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്ര മന്ത്രി സ്ഥാനം നൽകുന്നത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം ഹർദീപ് സിംഗ് പുരി ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് കൂടികാഴ്ചകളും പരസ്പര ബന്ധവും ഉണ്ടാവുന്നത്. ഇടനില പ്രവൃത്തികൾ സജീവമായ ഘട്ടവും ഇതാണ്. തൊട്ടു പിന്നാലെയാണ് യാതൊരു സൂചനയും ഇല്ലാതെ രാജ്യസഭാ സീറ്റ് സമ്മാനിക്കപ്പെടുന്നത്.


ഇതിനെ തിരിച്ചിട്ടാണ് മന്ത്രിയാവുന്നതിന് മുൻപാണ് എപ്സ്റ്റീനെ കണ്ടത് എന്ന ഒഴിഞ്ഞു മാറൽ നടത്തിയത്. യഥാര്‍ത്ഥത്തിൽ പുരി മറയാക്കിയ പീസ് ഫൗണ്ടേഷൻ എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫൗണ്ടേഷനുകളിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചിരുന്ന സംഘടനയാണ്. ഉത്തര്‍ പ്രദേശിൽ നിന്നാണ് പുരി രാജ്യസഭയിൽ എത്തിയത്. പാര്‍ടിയിൽ തന്നെ എതിര്‍പ്പുകൾ ഉയര്‍ന്നിട്ടും 2020 നവംബറിൽ വീണ്ടും സീറ്റ് നൽകി. 1974 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ്. 2013-ലാണ് സർവീസിൽ നിന്ന് വിരമിച്ചത്.


2021 ജൂലൈ 7-ന് മന്ത്രിസഭാ പുനഃസംഘടനയിലാണ് നരേന്ദ്രമോദി പുരിയെ ക്യാബിനറ്റ് മന്ത്രിയായി ഉയര്‍ത്തിയത്. പ്രധാനപ്പെട്ട പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ ചുമതല തന്നെ നൽകി. ധർമേന്ദ്ര പ്രധാന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല പകരം നൽകുകയായിരുന്നു.


പുരിക്ക് നേരത്തെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ വന്നതോടെയാണ് ബിജെപിയിൽ അംഗത്വം തന്നെ നൽകുന്നത്.








deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home