ഇടുക്കിയിൽ 19കാരിയെ കൊന്ന് കത്തിച്ച കേസ്: കൂട്ടുപ്രതി അറസ്റ്റിൽ

കട്ടപ്പന: ഇടുക്കിയിൽ പെൺകുട്ടിയെ കൊന്ന് കത്തിച്ച കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ. മൃതദേഹം മറവുചെയ്യാൻ കൂട്ടുനിന്ന നിഖിൽ ആണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി നിഷാന്തി(18)ന്റെ സഹോദരനാണ് നിഖിൽ. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി നിത്യ(18)യാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. നിത്യയെ സുഹൃത്ത് നിഷാന്ത് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിച്ചു. പാമ്പ്ളയിലാണ് നിത്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ചയാണ് നിത്യയെ കാണാതായത്. അടുത്തദിവസം പാമ്പ്ള ചെക്ക്പോസ്റ്റിന് സമീപത്തായാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിലാണ് നിത്യയുടെ മൃതദേഹമാണെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യലിൽ നിഷാന്ത് കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. സമീപകാലത്തായി നിത്യയും നിഷാന്തും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.









0 comments