Deshabhimani

കുതിപ്പിന് ബ്രേക്കിട്ട് പൊന്ന്; സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Gold Rate
വെബ് ഡെസ്ക്

Published on Oct 21, 2026, 10:36 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുകയാണ്. ചൊവ്വാഴ്ച രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണയാണ് സ്വർണവില കുറഞ്ഞത്. ഇന്ന് വിലയിൽ മാറ്റമില്ല.


ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണം. ഒരു പവൻ സ്വർണത്തിന് ഇന്നും 107, 102 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 13390 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവൻ സ്വർണത്തിന്റെ വില 107,120 ആണെങ്കിലും ആഭരണം വാങ്ങിക്കുമ്പോൾ പണിക്കൂലിയെല്ലാം കൂട്ടി 1,23,574 രൂപയോളം വരും. ഇന്നലെ രാവിലേയും വൈകിട്ടുമായി 1440 രൂപ സ്വർണത്തിന് കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 4118 ഡോളറിലാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്.


കഴിഞ്ഞ ആഴ്ച അഞ്ച് തവണയാണ് തുടർച്ചയായി സ്വർണവില ഇടിഞ്ഞത്. തുടർന്ന് ശനിയാഴ്ചയും തിങ്കളാഴ്ചയും തിരിച്ചുവരവിന്റെ സൂചന നൽകിയിരുന്നെങ്കിലും ഇന്നലെ വീണ്ടും കുറയുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home