ad
Deshabhimani

print edition ‘നക്ഷത്രങ്ങൾ ഒന്നിച്ച്‌ 
പ്രകാശിക്കുന്നു’

spain world cup
വെബ് ഡെസ്ക്

Published on Jul 22, 2026, 12:50 AM | 1 min read

മാഡ്രിഡ്‌: ലോകചാമ്പ്യൻമാരായി ജന്മനാട്ടിലെത്തിയ സ്‌പെയ്‌നിന്‌ ഗംഭീര വരവേൽപ്പ്‌. മാഡ്രിഡിൽ നടന്ന വിജയ പരേഡിൽ 20 ലക്ഷത്തോളം ആരാധകർ പങ്കുചേർന്നു. രാജകുടുംബത്തെയും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനെയും സന്ദർശിച്ചശേഷം തുറന്ന ബസിൽ ടീം മാഡ്രിഡ്‌ നഗരത്തിലൂടെ സഞ്ചരിച്ചു.


‘നക്ഷത്രങ്ങൾ ഒന്നിച്ച്‌ പ്രകാശിക്കുന്നു’ എന്നെഴുതിയ ബസിൽ ടീം ക്യാപ്‌റ്റൻ റോഡ്രിയും താരങ്ങളുമെല്ലാം ആഘോഷത്തിലായിരുന്നു. സെൽഫിയെടുത്തും പാട്ട്‌ പാടിയും ഉല്ലസിച്ചു. പിന്നാലെ നടന്ന പരിപാടിയിൽ ചാമ്പ്യൻ ടീമിലെ ഓരോ താരങ്ങളെയും അവതരിപ്പിച്ചു. യുവതാരം ലമീൻ യമാൽ, നികൊ വില്ല്യംസ്‌, പൗ കുബാർസി ഉൾപ്പെടെയുള്ളവർ നൃത്തച്ചുവടുകളുമായാണ്‌ വേദിയിലെത്തിയത്‌. ‘ഹൃദയം നിറഞ്ഞു’ എന്നായിരുന്നു സ്‌പാനിഷ്‌ കോച്ച്‌ ലൂയിസ്‌ ഡാ ലെ ഫുയെന്റെയുടെ പ്രതികരണം. ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത് എന്നാണ് ക്യാപ്റ്റൻ റോഡ്രി പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home