Deshabhimani

ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലിയെ നിയമിച്ചു

Sourav Ganguly
വെബ് ഡെസ്ക്

Published on Oct 06, 2026, 02:50 PM | 1 min read

ന്യൂഡൽഹി : മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ ഡൽഹി ക്യാപിറ്റൽസിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു. ഐപിഎൽ പുതിയ സീസണിന് മുന്നോടിയായാണ് ഡൽഹി ക്യാപിറ്റൽസ് ഗാംഗുലിയുടെ പരിശീലകനായി പ്രഖ്യാപിച്ചത്. ഹേമാങ് ബദാനിക്ക് പകരക്കാരനായാണ് ഗാംഗുലി ചുമതലയേൽക്കുന്നത്.


ഡൽഹി ക്യാപിറ്റൽസിന്റെ ഉപദേഷ്ടാവായി എത്തിയ ​ഗാം​ഗുലി പിന്നീട് പുരുഷ, വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് പദവിയും നിർവഹിച്ചിട്ടുണ്ട്. എന്നാൽ ഐപിഎല്ലിൽ ഒരു ടീമിന്റെ ഹെഡ് കോച്ചാകുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഡൽഹി ക്യാപിറ്റൽസിനെ പരിശീലിപ്പിച്ചത് ഹേമാങ് ബദാനിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കോച്ചിങ് സംഘത്തിന്റെ കരാർ അവസാനിച്ചതിന് പിന്നാലെയാണ് പുതിയ പരിശീലക സംഘത്തെ ‍ഡൽഹി ക്യാപിറ്റൽസ് പ്രഖ്യാപിച്ചത്. 2026 സീസണിൽ ഡൽഹി ആറാം സ്ഥാനത്തായിരുന്നു.


മുൻപ് ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ പ്രിട്ടോറിയ ക്യാപിറ്റൽസിന്റെ പരിശീലകനായി ഗാംഗുലി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന്റെ പരിശീലനത്തിൽ പ്രിട്ടോറിയ ഫൈനലിലെത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനെന്ന ചുമതല ആവേശത്തോടെയാണ് ഏറ്റെടുക്കുന്നതെന്ന് സൗരവ് ഗാംഗുലി പ്രതികരിച്ചു. ഡൽഹി ക്യാപിറ്റൽസുമായി വർഷങ്ങളായി അടുത്ത ബന്ധമുണ്ടെന്നും മികച്ച താരങ്ങളുള്ള ടീമിനെ ഇനിയും ശക്തമായ ടീമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2020ൽ ഐപിഎൽ ഫൈനലിൽ എത്തിയെങ്കിലും ഡൽഹി ക്യാപിറ്റൽസ് ഇതുവരെ കിരീടം നേടിയിട്ടില്ല. ​​ഹെഡ് കോച്ച് ​ഗാം​ഗുലിയുടെ നേതൃത്വത്തിൽ കന്നി ഐപിഎൽ കിരീടമെന്ന ലക്ഷ്യവുമായാണ് ടീം പുതിയ സീസണിലിറങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home