സ്കൂൾ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് പതിവാക്കണം: ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി:സ്കൂൾ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം ചൊല്ലുന്നത് ദിനചര്യയാക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതിനായി ദേശീയ നയം രൂപീകരിക്കണം എന്നായിരുന്നു ആവശ്യം.
ആറാം ക്ലാസ് മുതൽ ഇപ്പോൾ തന്നെ കുട്ടികളെ ഭരണഘടനയുടെ ആമുഖം പഠിപ്പിക്കുന്നുണ്ട്. ഇത് നിലവിലെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും വിശദമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, അഗസ്റ്റിൻ ജോർജ്ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഡൽഹി യൂണിവേഴ്‌സിറ്റി രാജധാനി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ധീരജ് കുമാറാണ് അഡ്വക്കേറ്റ് ഓൺ റെക്കോർഡ് രോഹിത് കുമാർ മുഖേന ഹർജി നൽകിയത്.
വിദ്യാലയങ്ങളിൽ ഭരണഘടനാ സാക്ഷരത വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലത്തിനും സെൻട്രൽ ബോര്‍ഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനും നിര്‍ദ്ദേശം നൽകണമെന്നായിരുന്നു പ്രധാന ആവശ്യം. കുട്ടികളിൽ നീതി, സ്വാതന്ത്ര്യം, സമത്വം, മതേതരത്വം എന്നിങ്ങനെ മൂല്യങ്ങൾ വളര്‍ത്താൻ ഇത് സഹായകമാവും എന്നും ചൂണ്ടികാട്ടി. ഹര്‍ജി കോടതി സ്വീകരിച്ചില്ല.









0 comments