ജിജോ ജോർജിന് മാധ്യമ പുരസ്കാരം

കോഴിക്കോട്: മാധ്യമപ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾക്ക് അംഗീകാരമായി പ്രസ് ലൈവ്– ഏഷ്യൻഗ്രാഫ് ജേണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്സ് അസോസിയേഷൻ (പിഎജെആർ) സംഘടിപ്പിക്കുന്ന മാധ്യമ പുരസ്കാരത്തിന് ദേശാഭിമാനി സീനിയർ സബ് എഡിറ്റർ ജിജോ ജോർജ് അർഹനായി. കായിക റിപ്പോർട്ടിംഗിലെ മികവ് പരിഗണിച്ചാണ് ജിജോ ജോർജിന് പുരസ്കാരം.
റിപ്പോർട്ടർ ടി.വി. പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ റോഷിപാൽ, മെട്രോ ജേണൽ ഓൺലൈൻ ചീഫ് എഡിറ്റർ വി പി സലാഹുദ്ദീൻ, അഹല്യ എഫ്എം 90.4 റേഡിയോ ജോക്കി സുനിൽ സുബ്രഹ്മണ്യൻ, വയനാട് വിഷൻ പ്രാദേശിക ടെലിവിഷൻ സ്പോർട്സ് ജേണലിസ്റ്റ് സന്ദീപ് സത്യ എന്നിവരും പുരസ്കാരത്തിന് അർഹരായി.
കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ഏഷ്യൻഗ്രാഫ് ഡെയിലിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. മാധ്യമ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിനൊപ്പം മാധ്യമരംഗത്തെ പുതിയ പ്രവണതകൾ, ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ച, മാറിവരുന്ന മാധ്യമപ്രവർത്തന രീതികൾ, സോഷ്യൽ മീഡിയയുടെ സ്വാധീനം, മാധ്യമപ്രവർത്തനത്തിന്റെ ഭാവി സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കേരള ജേണലിസം കോൺക്ലേവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. പരിപാടിയുടെ തീയതിയും വേദിയും ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.









0 comments