കേരള സർവകലാശാലയുടെ ഭൂമി അളന്ന് റവന്യു വകുപ്പ്

കേരള സർവകലാശാലയുടെ ഭൂമി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തഹസിൽദാരുടെ നേതൃത്വത്തിൽ അളന്ന് പരിശോധിക്കുന്നു| ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഭൂമി അളന്നു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് നടപടിയെന്നും കേരള സർവകലാശാലയുടെ ഭൂമിയാണ് റവന്യു വകുപ്പ് അളന്നതെന്നും മന്ത്രി എ പി അനിൽ കുമാർ പറഞ്ഞു. 15ന് മുമ്പ് റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാലയുടെ ഭൂമി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തഹസിൽദാരുടെ നേതൃത്വത്തിൽ അളന്ന് പരിശോധിക്കുന്നു| ഫോട്ടോ: നിലിയ വേണുഗോപാൽ
ഹൈക്കോടതി നിർദേശം പാലിക്കുക മാത്രമാണ് ചെയ്യുന്നത്. മറ്റൊരു ഭൂമിയും അളക്കുന്നത് പരിഗണനയിൽ ഇല്ല. സർവകലാശാല ഭൂമി അളക്കുന്നത് അതിർത്തി പങ്കിടുന്നവരെ അറിയിക്കുകയെന്ന നടപടിക്രമത്തിന്റെ ഭാഗമായി എ കെ ജി സെന്ററുമായി ബന്ധപ്പട്ടവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. എ കെ ജി സെന്ററിന്റെ ഭൂമിയല്ല അളക്കുന്നത്. അത്തരം നിർദേശം ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഇല്ല. സർവകലാശാലയുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഭദ്രമായുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ മന്ത്രി പറഞ്ഞു.
കേരള സർവകലാശാലയുടെ ഭൂമി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തഹസിൽദാരുടെ നേതൃത്വത്തിൽ അളന്ന് പരിശോധിക്കുന്നു| ഫോട്ടോ: നിലിയ വേണുഗോപാൽ
ഹൈക്കോടതി കേസിന്റെ ഭാഗമായി സർവകലാശാലയുടെ ഭൂമിയാണ് നിലവിൽ അളക്കുന്നതെന്നും അതിൽ സിപിഐ എമ്മിന് ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എകെജി സെന്ററിന്റെ ഭൂമിയാണ് അളക്കുന്നതെന്ന തരത്തിൽ ചില മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണ്. എകെജി സെന്ററിന്റെ ഭൂമി കൂടി അളക്കപ്പെടണമെന്ന് ചില താല്പര്യരായ കക്ഷികൾക്ക് ആഗ്രഹമുണ്ട്. എന്നാൽ എകെജി സെന്ററിന്റെ ഭൂമിക്ക് ആധികാരികവും ശരിയായതുമായ രേഖകൾ കൈവശമുണ്ട്. സർവകലാശാലയിൽ നിന്ന് വാങ്ങിയ ഭൂമിയും നിയമപരമാണെന്നും അദ്ദേഹം പറഞ്ഞു.

0 comments