Deshabhimani

ചാരവൃത്തി:ജര്‍മൻ രഹസ്യാന്വേഷണ ഏജൻസിയുടെ മുൻ തലവൻ അറസ്റ്റിൽ

spying allegations
വെബ് ഡെസ്ക്

Published on Oct 06, 2026, 03:37 PM | 1 min read

ബെര്‍ലിൻ: രാജ്യത്തെ സംബന്ധിക്കുന്ന പ്രധാന രഹസ്യങ്ങൾ ചോര്‍ത്തി നൽകിയതായുള്ള കേസിന് പിന്നാലെ ജര്‍മനിയുടെ മുൻ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി മേധാവിയെ അറസ്റ്റ് ചെയ്തു. 1998 മുതൽ 2005 വരെ ഫെഡറൽ ഇൻ്റലിജൻസ് സര്‍വീസിന്റെ തലവനായിരുന്ന ഓഗസ്റ്റ് ഹാനിംഗ് ആണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ സഹായി മാൻഫ്രെഡ് ഡിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.


തെക്കൻ ജര്‍മനിയിലെ ബാഡ് ടോൾസ്-വോൾഫ്രാറ്റ്ഷൗസനിലുള്ള വീട്ടിൽ നിന്നാണ് ഓഗസ്റ്റ് ഹാനിംഗിനെ പിടികൂടിയത്. ഓഫീസിലും വീട്ടിലും വിപുലമായ റെയിഡുകൾക്ക് ശേഷമായിരുന്നു നടപടി. ഏത് രാജ്യത്തിന് വേണ്ടിയാണ് ചാരവൃത്തി നടത്തിയത് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


രഹസ്യാന്വേഷണ ഏജൻസിയുടെ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കേണ്ടിയിരുന്ന അതീവ പ്രധാന്യമുള്ള 2000 ത്തോളം രേഖകൾ ഹാനിങ് കൈമാറിയതായി കണ്ടെത്തി. 2022 വരെ ഇത്തരത്തിൽ രേഖാ കൈമാറ്റം തുടര്‍ന്നു എന്നും വിശദമാക്കുന്നു. ഹാനിങ് വിരമിച്ച ശേഷം സ്വകാര്യ സ്വകാര്യ ഇന്റലിജൻസ്/സെക്യൂരിറ്റി കൺസൾട്ടിംഗ് ഏജൻസി നടത്തി വരികയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home