മുഖം രക്ഷിക്കാൻ ശ്രമം; അഴിമതി ആരോപണം ഉയർന്ന ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം : മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവ റാവു അഴിമതി ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. എറണാകുളം ജോയിൻറ് കമീഷണർ വിനോദ് കുമാറിനെയും ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണർ കെ ആർ അജയ്‍യെയുമാണ് സ്ഥലം മാറ്റിയത്. ബാറുകളിൽ നിന്ന് കോഴ വാങ്ങിയെന്ന് സീറാം സാംബശിവ റാവു വെളിപ്പെടുത്തിയ ഉദ്യോഗസ്ഥരെയാണ് മുഖം രക്ഷിക്കാനായി ദിവസങ്ങൾക്ക് ശേഷം സ്ഥലംമാറ്റിയത്.
വിനോദിനെ എക്സൈസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. കെ ആർ അജയ്‍യെ ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് സ്ഥലം മാറ്റിയത്. എന്നാൽ സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ടിലെ ശിപാർശകൾ പൂർണമായി പരിഗണിക്കാതെയാണ് വകുപ്പിന്റെ നടപടി. എക്സൈസ് മന്ത്രിയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കും ബാർമുതലാളിമാരുമായുള്ള അടുത്ത ബന്ധവും വകുപ്പിലെ ഞെട്ടിക്കുന്ന അഴിമതിയും സാംബശിവ റാവു ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണത്തിനും ശുപാർശ ചെയ്തിരുന്നു. യുഡിഎഫ് ഭരണത്തിൽ മദ്യവ്യവസായികളുമായി ചേർന്ന് നടത്തുന്ന വൻ അഴിമതി വെളിച്ചത്തുകൊണ്ടുവന്നതിന് പിന്നാലെ സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.








0 comments