Deshabhimani

ത്രിപുര വില്ലേജ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ്: സിപിഐ എമ്മിന് 87 സീറ്റുകളിൽ വിജയം

cpim flag
വെബ് ഡെസ്ക്

Published on Oct 06, 2026, 03:33 PM | 1 min read

അ​ഗർത്തല: ത്രിപുര ആദിവാസി മേഖലകളിലെ സ്വയംഭരണ ജില്ലാ കൗൺസിലിലെ (ടിടിഎഎഡിസി) വില്ലേജ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഐ എം 87 സീറ്റുകളിൽ വിജയിച്ചു. തിപ്രാ മോത പാർടി 3,428 സീറ്റുകൾ നേടി. ബിജെപി 859 സീറ്റുകളിലും വിജയിച്ചു. ഐപിഎഫ്ടി 33 സീറ്റുകളും കോൺഗ്രസ് 14 സീറ്റുകളും സ്വന്തമാക്കി.


കടുത്ത ആക്രമണങ്ങളെയും ബൂത്തുപിടുത്തത്തെയും പണമൊഴുക്കിയുള്ള പ്രചാരണങ്ങളെയും നേരിട്ടാണ് സിപിഐ എം സ്ഥാനാർഥികൾ മത്സരിച്ചത്. സിപിഐ എം സ്ഥാനാർഥികളെ പലയിടങ്ങളിലും പത്രിക സമർപ്പിക്കാൻപോലും ബിജെപി ക്രിമിനൽസംഘം അനുവദിച്ചിരുന്നില്ല. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതും തടഞ്ഞു. വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ ജിതേന്ദ്ര ചൗധരി പ്രതികരിച്ചു.





വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷാ വീഴ്ചകൾ ഉണ്ടായി. പല കേന്ദ്രങ്ങളിലും സംഘർഷാവസ്ഥയുണ്ടാകുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും മതിയായ സുരക്ഷ ലഭിച്ചില്ലെന്നും ജിതേന്ദ്ര ചൗധരി പറ‍ഞ്ഞു.


587 വില്ലേജ് കമ്മിറ്റികളിലായി 2,634 മണ്ഡലങ്ങളിലും 4,597 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home