Deshabhimani

ഭൗതികശാസ്ത്ര നൊബേൽ ഫ്രാൻസിസ് ഹാൽസന്; പ്രപഞ്ച രഹസ്യങ്ങളിലേക്ക് വഴിതുറക്കുന്ന ന്യൂട്രിനോകളുടെ കണ്ടെത്തലിന് പുരസ്കാരം

Francis Halsen
വെബ് ഡെസ്ക്

Published on Oct 06, 2026, 03:51 PM | 1 min read

സ്റ്റോക്ഹോം : 2026 വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ ഫ്രാൻസിസ് ഹാൽസന്. ബഹിരാകാശത്ത് നിന്ന് വരുന്ന ഉയർന്ന ഊർജമുള്ള ന്യൂട്രിനോകളെ കണ്ടെത്തിയതിനും, അന്റാർട്ടിക്കയിൽ ലോകത്തെ ഏറ്റവും വലിയ ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററി സ്ഥാപിക്കാനുള്ള ആശയത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ചതിനുമാണ് അംഗീകാരം. അമേരിക്കയില മാഡിസണിലെ വിസ്കോൺസിൻ യുണിവേഴ്സിറ്റിയിലെ ഫിസിക്സ് വിഭാഗം ഡയറക്ടറാണ് ഹാൽസൻ.


ബഹിരാകാശത്ത് നിന്നുള്ള ന്യൂട്രിനോകളെ നിരീക്ഷിക്കുന്ന കൂറ്റൻ പരീക്ഷണ കേന്ദ്രമാണ് ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററി. ഫ്രാൻസിസ് ഹാൽസെൻ ആണ് ഇതിന് പിന്നിലെ ആശയം അവതരിപ്പിച്ചത്. ഉയർന്ന ഊർജമുള്ള ന്യൂട്രിനോകൾ എങ്ങനെയുള്ള അതിതീവ്ര സാഹചര്യങ്ങളിലാണ് രൂപപ്പെടുന്നതെന്നതിനെക്കുറിച്ച് ഗവേഷകർക്ക് പുതിയ അറിവുകൾ നൽകാൻ ഐസ്ക്യൂബിൽ നിന്നുള്ള വിവരങ്ങൾ സഹായിക്കും. ഇതുവരെ കണ്ടെത്താത്ത പല പ്രപഞ്ച രഹസ്യങ്ങളും വെളിപ്പെടുത്താൻ ഇത് വഴിയൊരുക്കിയേക്കാം.


ജ്യോതിശാസ്ത്ര രംഗത്ത് തികച്ചും പുതിയൊരു ശാസ്ത്രശാഖയ്ക്കാണ് ഫ്രാൻസിസ് ഹാൽസെൻ അടിത്തറ പാകിയത്. പ്രപഞ്ചത്തിൽ എക്കാലത്തും കൗതുകമുണർത്തുന്ന പ്രതിഭാസങ്ങളായ ബ്ലാക്ക് ഹോളുകൾ, സൂപ്പർനോവ എന്നിവയിൽ നിന്ന് വരുന്ന നിഗൂഢവും അതിവേഗതയുമേറിയ കണികകളായ ന്യൂട്രിനോകളെ കണ്ടെത്താൻ ഐസ്ക്യൂബ് വഴി ഹാൽസന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സാധിച്ചു.


1944 മാർച്ച് 23ന് ബെൽജിയത്തിൽ ജനിച്ച ഹാൽസൻ പ്രമുഖ കണികാ ശാസ്ത്രജ്ഞനാണ്. ന്യൂട്രിനോ - ആസ്ട്രോഫിസിക്സ് രംഗത്തെ ഗവേഷണത്തിനും ഐസ്‌ക്യൂബ് പദ്ധതിയിലെ നേതൃത്വത്തിനും അദ്ദേഹം നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. 12 ദശലക്ഷം സ്വീഡിഷ് ക്രോണാണ് 2026ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരത്തുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home